സലാല: സ്ത്രീകൾ വീടുകളിൽ ഒതുങ്ങേണ്ടവരല്ലെന്നും പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കേണ്ടവരാണെന്നും വനിത മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷ ഷാഹിന നിയാസി. സലാല കെ.എം.സി.സി 40ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സെക്കുലർ ഇന്ത്യക്കായി കഠിനാധ്വാനം ചെയ്തവരാണ് ലീഗ് നേതാക്കളെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തീനിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന കുടുംബസംഗമം കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷബീർ കാലടി അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി, മുസ്തഫ, ഷൗക്കത്ത് വയനാട് എന്നിവർ സംസാരിച്ചു.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള വിവിധ മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു. അലി ഹാജി, അനസ് ഹാജി, മഹമൂദ് ഹാജി, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ്, കാസിം കോക്കൂർ, ഇബ്രാഹീം എന്നിവർ സംബന്ധിച്ചു. റഷീദ് കൽപറ്റ സ്വാഗതവും സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.