മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 10 പേർകൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1256 ആയി. 418 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
1,06,195 പേരാണ് ഇതുവരെ രോഗികളായത്. 495 പേർകൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,06,195 ആയി ഉയർന്നു. 46 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 386 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 173 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ പുതിയ രോഗികൾ. 195 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മസ്കത്ത്-53, സീബ്-52, ബോഷർ-39, മത്ര-30, അമിറാത്ത്-16, ഖുറിയാത്ത്-അഞ്ച് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം.
വടക്കൻ ബാത്തിന-70, തെക്കൻ ബാത്തിന-37, ദാഖിലിയ-36, ദോഫാർ-28, തെക്കൻ ശർഖിയ-20, ദാഹിറ-പത്ത്, വടക്കൻ ശർഖിയ-ഒമ്പത്, ബുറൈമി-എട്ട്, മുസന്ദം-മൂന്ന്, അൽ വുസ്ത-രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.