മസ്കത്ത്: മയക്കുമരുന്നിനെതിരെ ബോധവത്കരണവുമായി ദോഫാറിലെ താഖ വിലായത്തിലുള്ള ഒമാനി വിമൻസ് അസോസിയേഷൻ ആസ്ഥാനത്ത് സെമിനാർ സംഘടിപ്പിച്ചു.
ഹെൽത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റിലെ സോഷ്യൽ ഡെവലപ്മെന്റ് ഡയറക്ടറേറ്റ് ജനറൽ സംഘടിപ്പിച്ച സെമിനാർ, മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കുന്നതിനും അതിന്റെ അപകടങ്ങളെക്കുറിച്ച് കുടുംബങ്ങളെ ബോധവത്കരിക്കുന്നതിലും കമ്യൂണിറ്റി പ്രവർത്തനങ്ങളെയും ബന്ധപ്പെട്ട അധികാരികളെയും ഒന്നിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. വിവിധതരം മയക്കുമരുന്നുകളുടെ അപകടങ്ങളെയും ആസക്തിയുടെ അനന്തരഫലങ്ങളെയും കുറിച്ച് ഹെൽത്ത് നഴ്സായ അഹമ്മദ് ബിൻ മുസ്ലിം തബൂക്ക് പ്രബന്ധം അവതരിപ്പിച്ചു. ദേശീയ സമിതിയുടെ നേട്ടങ്ങൾ, ചികിത്സ സേവനങ്ങൾ, മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പ്രതിരോധ നടപടികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.
ലഹരി ഉപയോഗത്തിന്റെ അപകടങ്ങളും പ്രത്യാഘാതങ്ങളും വ്യക്തമാക്കുന്ന മോഡലുകൾ പ്രദർശിപ്പിക്കുന്ന റോയൽ ഒമാൻ പൊലീസിന്റെ മൊബൈൽ എക്സിബിഷനും പരിപാടിയിലുണ്ടായിരുന്നു. താഖാ വാലി ശൈഖ് താരിഖ് ബിൻ ഖാലിദ് അൽ ഹിനായിയുടെ നേതൃത്വത്തിലായിരുന്നു സെമിനാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.