മസ്കത്ത്: സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളോടെ അപ്പോളോ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ അൽ ഹെയിലിൽ പ്രവർത്തനം തുടങ്ങി. 18 വർഷമായി രാജ്യത്തെ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഗ്രൂപ് കൂടുതൽ ആധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിന് തുടക്കമിട്ടിരിക്കുന്നതെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ് ഒമാൻ മാനേജിങ് ഡയറക്ടർ വി.ടി. ശൈലേശ്വരൻ പറഞ്ഞു.
പ്രതിബദ്ധതയോടൊപ്പം തികച്ചും രോഗീ കേന്ദ്രീകൃതവും നൂതന സൗകര്യത്തോടെയുമുള്ള സേവനങ്ങളാണ് ഞങ്ങൾ നൽകുന്നത്. ആധുനിക ചികിത്സക്കായി രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനുപകരം ഇവിടെതന്നെ അത്തരം ചികിത്സസൗകര്യങ്ങൾ ലഭ്യമാക്കുകയാണ് അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ് പുതിയ സംരംഭത്തിലൂടെ ശ്രമിക്കുന്നത്. മികച്ച ഭൗതിക സാഹചര്യം, ടെക്നോളജി, ഡിജിറ്റൽ ചട്ടക്കൂട് എന്നിവയുള്ള ഉയർന്ന സ്പെഷലൈസ്ഡ് ക്ലിനിക്കൽ ടീമിന്റെ സംയോജനമാണ് തങ്ങളുടേതെന്ന് അപ്പോളോ ഗ്രൂപ് മസ്കത്തിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. വലീദ് അൽ സദ്ജലി പറഞ്ഞു.
10,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹോസ്പിറ്റലിൽ 80 മുറികളാണുള്ളത്. സമർപ്പിത പ്രതിരോധ ആരോഗ്യകേന്ദ്രം, കോവിഡ് റിക്കവറി ക്ലിനിക് തുടങ്ങി വിവിധ സേവനങ്ങൾ ഇവിടെ നിന്ന് ലഭ്യമാകും. ഒമാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സൂപ്പർ സ്പെഷലിസ്റ്റ് കൺസൽട്ടന്റുകളുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുക. എല്ലാ പ്രധാന സൂപ്പർ സ്പെഷാലിറ്റികളിലും ഉപ സ്പെഷാലിറ്റികളിലും അത്യാധുനിക സാങ്കേതികവിദ്യയും നൂതന ചികിത്സരീതിയുമാണ് അപ്പോളോ ഗ്രൂപ് ഓഫ് ഒമാൻ ഒരുക്കിയിട്ടുള്ളത്.
ഒമാനിലെ ആരോഗ്യരംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന സ്ഥാപനമാണ് അപ്പോളോ മസ്കത്ത്. നിരവധി അന്താരാഷ്ട്ര അഫിലിയേഷനുകളും ആശുപത്രി നേടിയിട്ടുണ്ട്. ഒമാനിലെ ആദ്യത്തെ സമർപ്പിത ഡയബറ്റിക് കെയർ ഫെസിലിറ്റിയായ റൂവിയിലെ അപ്പോളോ ഷുഗർ ക്ലിനിക് ഉൾപ്പെടെ നാലു സ്ഥാപനങ്ങളാണ് അപ്പോളോ ഗ്രൂപ് ഓഫ് ഒമാന്റെ കീഴിൽ പ്രവർത്തിക്കുന്നത്. രണ്ടെണ്ണം റൂവിയിലും ഒന്ന് ഗാലയിലുമാണുള്ളത്. ഒമാനിൽ അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അപ്പോളോ ഗ്രൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.