മസ്കത്ത്: അറബ് കപ്പിൽ നിർണായകമത്സരത്തിനായി ഒമാൻ വ്യാഴാഴ്ച ഇറങ്ങും. ബസ്റയിലെ അല്‍മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഒമാൻ സമയം വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിൽ ശക്തരായ സൗദി അറേബ്യയാണ് എതിരാളികൾ. സമനിലയിലൂടെ ഒമാന്‍ സെമി ബെർത്ത് ഉറപ്പിക്കാമെങ്കിൽ സൗദിക്ക് വിജയം അനിവാര്യമാണ്.
അതുകൊണ്ടുതന്നെ വ്യാഴാഴ്ചത്തെ മത്സരം കനക്കും. തിങ്കളാഴ്ച നടന്ന മത്സരത്തിൽ യമനെ 3-2ന് തകർത്ത ആവേശത്തിലാണ് ഒമാൻ കളത്തിലിറങ്ങുന്നത്. ഗോളിയും മുന്നേറ്റനിരയുമെല്ലാം ഫോമിൽ കളിക്കുന്നത് ഒമാന്‍ ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. അവസാനമത്സരത്തിൽ ആതിഥേയരായ ഇറാഖിനോട് രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയാണ് സൗദിയുടെ വരവ്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യമനെതിരെ വിജയം നേടിയിരുന്നു. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ് എയില്‍ ഒരു വിജയവും ഒരു സമനിലയുമായി ഇറാഖും ഒമാനും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിലാണ്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സൗദി. യമന്‍ നാലാമതും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.