മസ്കത്ത്: അറബ് കപ്പ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഒമാനും ഇറാഖും സമനിലയിൽ പിരിഞ്ഞു. ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലും നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും വീണുകിട്ടിയെങ്കിലും മുതലാക്കാനായില്ല.
കളിയുടെ ആദ്യപകുതിയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഇരു ടീമുകളും മുന്നേറിയിരുന്നത്. ആദ്യ 10 മിനിറ്റിൽ ഇറാഖിന്റെ ആധിപത്യമായിരുന്നു. ഇടത് വലതു വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്താൽ പലപ്പോഴും ഒമാൻ ഗോൾമുഖം വിറച്ചു. ഗോളിയുടെ മികവിലായിരുന്നു പല ഗോളും അകന്നുപോയത്.
എന്നാൽ, കളിയുടെ താളം പതിയെ വീണ്ടെടുത്ത് ഒമാൻ കൗണ്ടർ അറ്റാക്കുകളിലൂടെ കളം നിറഞ്ഞു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ രണ്ടു തുറന്ന അവസരങ്ങൾ കിട്ടിയെങ്കിലും റെഡ്വാരിയേഴ്സിന് മുതലാക്കാനായില്ല. പരുക്കൻ അടവുകൾ കളിയുടെ ഒഴുക്കിനെ ബാധിക്കുകയും ചെയ്തു. ജനുവരി ഒമ്പതിന് യമനുമായും 12ന് സൗദിയുമായാണ് ഒമാന്റെ അടുത്ത മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.