മസ്കത്ത്: അറബ് കപ്പിലെ നിർണായക മത്സരത്തിൽ സുൽത്താനേറ്റിന് ആവേശകരമായ വിജയം. ഇറാഖിലെ ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യമനെ 2-3ന് തകർത്താണ് ഒമാൻ വിജയക്കൊടി നാട്ടിയത്. ഇതോടെ റെഡ്വാരിയേഴ്സ് സെമി ഫൈനൽ സാധ്യതയും സജീവമാക്കി. കനത്ത മഴയിൽ നടന്ന മത്സരത്തിൽ ആദ്യം മുതലേ ആക്രമിച്ച് കളിക്കുന്ന രീതിയായിരുന്നു ഒമാൻ സ്വീകരിച്ചിരുന്നത്. കളിയുടെ രണ്ടാം മിനിറ്റിൽ യമൻ പ്രതിരോധ താരം അലി ഫാദിയുടെ സെൽഫ് ഗോളിലൂടെ ഒമാൻ മുന്നിലെത്തി.
കോര്‍ണര്‍ കിക്കെടുത്ത അലി അല്‍ കഅ്ബിയുടെ ഷോട്ട് തട്ടിയകറ്റാനുള്ള യമന്‍ ഗോള്‍ കീപ്പര്‍ അലി ഫാദിയുടെ ശ്രമം ഗോളില്‍ കലാശിക്കുകയായിരുന്നു. യമൻ പിന്നീട് ഒമാന്റെ ബോക്സിൽ നിരന്തരം ആക്രമം വിതക്കുന്ന കാഴ്ചയാണ് കണ്ടത്. 11ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യമൻ തിരിച്ചടിക്കുകയും ചെയ്തു. യമന്‍ താരത്തെ ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത അബ്ദുല്‍ വസീഅ അല്‍ മതാരി ലക്ഷ്യം കാണുകയും ചെയ്തു. സമനിലയായതോടെ കൂടുതൽ ഉണർന്നുകളിച്ച യമൻ പലപ്പോഴും ഒമാൻ ഗോൾ മുഖത്ത് ഭീതിവിതച്ചു. ഒടുവിൽ 30 മിനിറ്റിൽ ഉമര്‍ അല്‍ ദാഹിയിലൂടെ ലീഡെടുക്കുകയും ചെയ്തു. ഒരു ഗോളിന് പിന്നിലായതോടെ പിന്നീട് കൂടുതൽ ഉണർന്നുകളിച്ച ഒമാൻ 37ാം മിനിറ്റില്‍ അര്‍ശദ് അല്‍ അലവിയുടെ ഗോളിലൂടെ സമനില പിടിച്ചു.
രണ്ടാം പകുതിയുടെ 47ാം മിനിറ്റിൽ ഇസ്സാം അബ്ദുല്ലയിലൂടെ ഒമാൻ നിർണായക ലീഡ് നേടി വിജയം സ്വന്തമാക്കി. യമന്‍ കളി സമനിലയിൽ എത്തിക്കാൻ ഇഞ്ചുറി ടൈമിൽ പെനാൽറ്റി ലഭിച്ചെങ്കിലും ലക്ഷ്യംകാണാനായില്ല. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒമാന്‍ ഒരു സമനിലയും ഒരു ജയവുമായി നാല് പോയന്റാണുള്ളത്. 12ന് സൗദിക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.