മസ്കത്ത്: അറബ് കപ്പിൽ യമനെതിരെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ വിജയവഴിയില്‍ ടീം തിരിച്ചുവരുമെന്ന് കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച്.
ഇറാഖിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണ്. അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. മധ്യനിരയും പ്രതിരോധവുമടക്കം മികച്ച പ്രകടനം പുറത്തെടുത്തുവെന്നും കോച്ച് പറഞ്ഞു.
അതേസമയം, മികച്ച കളിയായിരുന്നു ഉദ്ഘാടന മത്സരത്തിൽ ഒമാനും ഇറാഖും കെട്ടഴിച്ചിരുന്നത്. ഫിനിഷിങ്ങിലെ പാളിച്ചയായിരുന്നു ഇരു ടീമുകൾക്കും തിരിച്ചടിയായത്.
കളിയുടെ ആദ്യപകുതിയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഇരു ടീമുകളും മുന്നേറിയിരുന്നത്. ആദ്യ പത്ത് മിനിറ്റിൽ ഇറാഖിന്റെ ആധിപത്യമായിരുന്നു. എന്നാൽ, കളിയുടെ താളം പതിയെ വീണ്ടെടുത്ത് ഒമാൻ കൗണ്ടർ അറ്റാക്കുകളിലൂടെ കളം നിറഞ്ഞു.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ രണ്ടു തുറന്ന അവസരങ്ങൾ കിട്ടിയെങ്കിലും റെഡ്വാരിയേഴ്സിന് മുതലാക്കാനായില്ല. ജനുവരി 12ന് സൗദിയുമായാണ് ഒമാന്റെ അവസാന മത്സരം. വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ സൗദി രണ്ടു ഗോളിന് യമനെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ് ‘എ’യില്‍ ഒരു പോയന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ഒമാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.