മസ്കത്ത്: അൽ അമാൽ സ്കൂളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്പെഷൽ എജുക്കേഷൻ ആൻഡ് കണ്ടിന്യൂസ് ലേണിങ് സംഘടിപ്പിച്ച 47ാത് അറബ് ബധിര വാരാചരണം സമാപിച്ചു. 'എല്ലാ തലങ്ങളിലെയും വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ ആംഗ്യഭാഷ ഉൾപ്പെടുത്തൽ' എന്ന പ്രമേയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. സീബിൽനിന്നുള്ള മജ്ലിസ് ശൂറ അംഗം ഖാസിം അൽ അമേരിയുടെ മേൽനോട്ടത്തിൽ അൽ അറൈമി കോംപ്ലക്സിലായിരുന്നു സമാപന ചടങ്ങുകൾ നടന്നിരുന്നത്.
പ്രത്യേക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അൽ ജാബ്രി, പ്രത്യേക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ, മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റിവ്, ടീച്ചിങ് സ്റ്റാഫ് അംഗങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള പങ്കാളികൾ, വിദ്യാർഥികൾ, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.