മസ്കത്ത്: അറബ് കപ്പിൽ പങ്കെടുക്കാനായി ഇറാഖിലെത്തിയ ഒമാൻ ടീം പരിശീലനം തുടരുന്നു. തണുത്ത കാലാവസ്ഥയിലും കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന് കീഴിലാണ് ബസ്റയിൽ പരിശീലനം.
മസ്കത്തിലും ദുബൈയിലും ടീം ക്യാമ്പുകൾ നടത്തിയിരുന്നു. ഇത് പൂർത്തിയാക്കിയാണ് ടീം അംഗങ്ങൾ ബസ്റയിലെത്തിയത്.
ജനുവരി ആറിന് ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഒമാന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരമായ അന്ന് ആതിഥേയരായ ഇറാഖാണ് എതിരാളികള്‍.
രാത്രി 7.45നാണ് മത്സരം. ഫിഫ റാങ്കിങ്ങിൽ ഒമാനേക്കാൾ മുൻപന്തിയിലുള്ള ഇറാഖ് കടുത്ത വെല്ലുവിളിയാകും ഉയർത്തുക. ലോക റാങ്കിങ്ങിൽ ഇറാഖിന് 67ാം സ്ഥാനമാണെങ്കിൽ 75ാം സ്ഥാനത്താണ് ഒമാൻ. അതേസമയം, അടുത്ത കാലത്തായി ഒമാൻ ടീം നടത്തിയ പ്രകടനങ്ങൾ പ്രതീക്ഷക്ക് വകനൽകുന്നതാണ്.
കഴിഞ്ഞമാസം ദുബൈയിൽ സിറിയക്കെതിരെ നടന്ന രണ്ട് സന്നാഹമത്സരത്തിലും റെഡ് വാരിയേഴ്സ് വിജയിച്ചിരുന്നു.
ആദ്യകളിയിൽ 2-1നും രണ്ടാം കളിയിൽ ഏക പക്ഷീയമായ ഒരുഗോളിനുമാണ് സിറിയയെ തോൽപിച്ചത്.
ഗ്രൂപ് എയില്‍ ആതിഥേയർക്കുപുറമെ ഒമാന്‍, യമന്‍, സൗദി അറേബ്യ എന്നീ ടീമുകളാണുള്ളത്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നിവരാണ് ഗ്രൂപ് ബിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.