മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിൽ മിന്നും പ്രകടനം നടത്തി തിരിച്ചെത്തിയ ഒമാൻ ടീമിന് ഊഷ്മള വരവേൽപ്പ് നൽകി. ഒമാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സലേം ബിൻ സഈദ് ബിൻ സലേം അൽ വഹൈബിയുടെ നേതൃത്വത്തിലുള്ള സംഘത്തെ മസ്കത്ത് അന്താരഷ്ട്ര വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ സ്പോർട്സ്, യുവജനങ്ങൾക്കായുള്ള സാംസ്കാരിക, സ്പോർട്സ് ആൻഡ് യൂത്ത് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ബേസിൽ ബിൻ അഹമ്മദ് അൽ റവാസ് സ്വീകരിച്ചു.
കുവൈത്തിൽനടന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ കലാശക്കളിയിൽ 2-1ന് പൊരുതിയാണ് ഒമാൻ അടിയവു പറഞ്ഞത്. സ്ഥിരതയാർന്ന പ്രകടനവുമായി തിളക്കമാർന്ന കളിയായിരുന്നു കോച്ച് റഷീദ് ജാബിറിന്റെ കുട്ടികൾ ടൂർണമെന്റിൽ ഉടനീളം കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.