ഒ​മാ​ൻ ഫു​ട്ബാ​ൾ ടീം ​അം​ഗ​ങ്ങ​ൾ

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ്: ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക് ക​ണ്ണും​ന​ട്ട് ഒ​മാ​ൻ

മ​സ്ക​ത്ത്: അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ൽ ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ട് ഒ​മാ​ൻ ചൊ​വ്വാ​ഴ്ച ഇ​റ​ങ്ങും. കു​വൈ​ത്തി​ലെ ജാ​ബ​ിർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ ശ​ക്ത​രാ​യ സൗ​ദി അ​റേ​ബ്യ​യാ​ണ് എ​തി​രാ​ളി​ക​ൾ. ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട് 6.30നാ​ണ് ക​ളി. രാ​ത്രി 9.45ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ കു​വൈ​ത്ത് ബ​ഹ്റൈ​നു​മാ​യും ഏ​റ്റു​മു​ട്ടും.

തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ത്തോ​ടെ സെ​മി​യി​ൽ ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി​ട്ടാ​ണ് കോ​ച്ച് ജ​ബി​ർ അ​ഹ​മ്മ​ദി​ന്റെ കു​ട്ടി​ക​ൾ ഇ​ന്ന് പ​ന്ത് ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്. ​​ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യം ​​ഗോ​ൾ വ​ഴ​ങ്ങി​യി​ട്ടും പ​ത​റാ​തെ തി​രി​ച്ച​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ടീ​മി​ന് പ്ര​തീ​ക്ഷ​​യേ​കു​ന്ന കാ​ര്യ​മാ​ണ്.

ക​ഴി​ഞ്ഞ ക​ളി​ക​ളെ പോ​ലെ മു​ന്നേ​റ്റ​വും പ്ര​തി​രോ​ധ​വും ക​രു​ത്ത് കാ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​മാ​നെ വ​ല​കു​ലു​ക്കാ​ൻ ഇ​ന്ന് സൗ​ദി പാ​ടു​പെ​ടേ​ണ്ടി വ​രും. ഗോ​ൾ പോ​സ്റ്റി​ന് കീ​ഴി​ൽ ഇ​ബ്രാ​ഹീം അ​ൽ​ മു​മൈ​നിയും ത​ക​ർ​പ്പ​ൻ​​ഫോ​മി​ലാ​ണ്. യു.​എ.​ഇ​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ന്നും പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത താ​രം അ​വ​സാ​ന മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ത​ട​ഞ്ഞി​ട്ട് ടീ​മി​നെ സെ​മി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ഗ്രൂ​പ് ബി​യി​ൽ​നി​ന്ന് ര​ണ്ട് വി​ജ​യ​വു​മാ​യി​ട്ടാ​ണ് സൗ​ദി​യു​ടെ വ​ര​വ്.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി എ​ട്ട് ഗോ​ളു​ക​ളാ​ണ് സൗ​ദി നേ​ടി​യ​ത്. ഇ​ത് ഒ​മാ​ന്റെ നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന കാ​ര്യ​മാ​ണ്. ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മാ​ൻ വെ​റും നാ​ല് ഗോ​ളു​ക​ൾ മാ​ത്ര​മാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്. ഫി​നീ​ഷി​ങ്ങി​ലെ പാ​ളി​ച്ച​യാ​ണ് ഒ​മാ​ന് തി​രി​ച്ച​ടി​യാ​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​​ളെ പോ​ലെ സൗ​ദി​യു​ടെ മു​ന്നേ​റ്റ​നി​ര ഇ​ര​മ്പി​യെ​ത്തു​ക​യാ​ണെ​ങ്കി​ൽ ഒ​മാ​ന്റെ പ്ര​തി​രോ​ധ നി​ര​ക്ക് പി​ടി​പ്പ​ത് പ​ണി​യാ​യി​രി​ക്കും. ഫി​നീ​ഷി​ങ്ങി​ലെ പാ​ളി​ച്ച​യ​ട​ക്കം പ​രി​ഹ​രി​ച്ചാ​കും ഒ​മാ​ൻ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ക.

എ​തി​രാ​ളി​ക​ൾ ശ​ക്ത​രാ​ണെ​ങ്കി​ലും ക​ളി​ക്ക​ള​ത്തി​ലെ പി​ഴ​വു​ക​ൾ മു​ത​ലെ​ടു​ത്ത് പു​തി​യ ത​ന്ത്ര​ങ്ങ​ൾ മെ​ന​യ​ണ​മെ​ന്നാ​ണ് റ​ഷീ​ദ് ജാ​ബി​ർ താ​ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ത​ങ്ങ​ളു​ടെ​താ​യ ദി​ന​ത്തി​ൽ ആ​രെ​യും അ​ട്ടി​മ​റി​ക്കാ​ൻ കെ​ൽ​പുള്ള​വ​രാ​ണ് ഒ​മാ​ൻ ടീം. ​ഇ​ന്ന് മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത് ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക് ഒ​മാ​ന് പ​ന്ത് ത​ട്ടാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

ക​ളി​ക്കാ​രു​ടെ ക​ഴി​വി​ൽ വി​ശ്വാ​മു​ണ്ടെ​ന്നും മി​ക​ച്ച താ​ര​ങ്ങ​ളു​ള്ള സൗ​ദി​ക്കെ​തി​രെ​യു​ള്ള മ​ത്സ​രം വ​ള​രെ പ്രാ​ധാ​ന്യ​മു​​ണ്ടെ​ന്നും ഒ​മാ​ൻ കോ​ച്ച് റ​ഷീ​ദ് ജാ​ബി​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഫൈ​ന​ലി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​ദ്ധ​യി​ലാ​ണ് ഇ​പ്പോ​ഴെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​ന് പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന് ഒ​മാ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഫാ​യി​സ് അ​ല്‍ റ​ശീ​ദി പ​റ​ഞ്ഞു. 

ചെ​ഞ്ചാ​യ​മ​ണി​യി​ക്കാ​ൻ വി​മാ​ന​ത്തി​ലേ​റി ആ​രാ​ധ​ക​ർ

മ​സ്ക​ത്ത്: അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ൽ സെ​മി​ഫൈ​ന​ൽ ക​ളി​ക്കു​ന്ന ഒ​മാ​ന് ആ​വേ​ശം പ​ക​രാ​ൻ ആ​രാ​ധ​ക​ർ ക​വൈ​ത്തി​ലേ​ക്ക് ഒ​ഴു​കും. നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ ര​ണ്ട് പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ഒ​മാ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഒ.​എ​ഫ്.​എ) വൈ​സ് ചെ​യ​ർ​മാ​ൻ മൊ​ഹ്‌​സി​ൻ അ​ൽ മ​സ്‌​റൂ​രി അ​റി​യി​ച്ചു.

ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യം ടീ​മി​ന് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്. 2009ലും 2017​ലും ഒ​മാ​ൻ ക​പ്പ് നേ​ടി​യ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യം ടീ​മി​ന് വ​ലി​യ പ്ര​ചോ​ദ​ന​മേ​കി​യി​രു​ന്നു. ​ഗ്രൂ​പ് എ​യി​ൽ​നി​ന്ന് ഒ​രു തോ​ൽ​വി​യും ഏ​റ്റു​വാ​ങ്ങാ​തെ​യാ​ണ് റ​ഷീ​ദ് ജാ​ബി​റി​ന്റെ കു​ട്ടി​ക​ൾ സെ​മി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​മാ​നി ആ​രാ​ധ​ക​ര്‍ക്കാ​യി അ​നു​വ​ദി​ച്ച 5,600 ടി​ക്ക​റ്റു​ക​ളും ഒ​മാ​നി ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ നേ​ര​ത്തെ ത​ന്നെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

 ഒ​മാ​നി കാ​ണി​ക​ള്‍ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍, ഈ ​ടി​ക്ക​റ്റു​ക​ളും മ​ണി​ക്കൂ​റു​ക​ള്‍ക്ക​ക​മാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.

Tags:    
News Summary - Arabian Gulf Cup; Semi final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.