മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അറേബ്യൻ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പഠനം. ദിവാൻ ഒാഫ് റോയൽ കോർട്ടിന് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ വിഭാഗത്തിെൻറ സലാലയിലെ ഒാഫിസിെൻറ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഗവർണറേറ്റിൽ ദൽഖൂത്ത് വിലായത്തിെൻറ പടിഞ്ഞാറ് ഭാഗത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചർ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അറേബ്യൻ പുള്ളിപ്പുലിയെ സംബന്ധിച്ച് മേഖലയിൽ നടക്കുന്ന ആദ്യ ശാസ്ത്രീയ പഠനമാണിത്.
ട്രാപിങ് കാമറകൾ, മൃഗങ്ങളുടെ കാഷ്ഠം ശേഖരിക്കൽ തുടങ്ങിയ രീതികളിലൂടെയാണ് പഠനം നടന്നത്. പഠനത്തിൽ സസ്തനി വർഗത്തിൽ എട്ട് വന്യജീവികളുടെ സാന്നിധ്യം ഇവിടെ കണ്ടെത്തി. അറേബ്യൻ കുറുക്കൻ, വരയൻ ഹൈന, മുള്ളൻ പന്നി തുടങ്ങിയവ ഇൗ പട്ടികയിലുണ്ട്. മേഖലയിലെ ജൈവ വൈവിധ്യത്തിെൻറയും പരിസ്ഥിതി സംരക്ഷണത്തിെൻറയും പ്രാധാന്യം ഉൾക്കൊള്ളുന്നതാണ് പഠനം. നജദ്, ദോഫാറിെൻറ വടക്ക് മേഖലകളിൽ നേരത്തേ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.