മസ്കത്ത്: മേയ് ഒന്ന് മുതൽ നാലുവരെ ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) ഒമാനെ പ്രതിനിധാനം ചെയ്ത് പൈതൃക ടൂറിസം മന്ത്രാലയം പങ്കെടുക്കും.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഒമാനിൽനിന്നുള്ള ഇരുപതോളം സ്ഥാപനങ്ങൾ പരിപാടിയിൽ സംബന്ധിക്കും. സുൽത്താനേറ്റിന്റെ ടൂറിസം സൗകര്യങ്ങൾ പ്രദർശിപ്പിക്കുകയും ആകർഷണങ്ങൾ പരിചയപ്പെടുത്തുകയുമാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ടൂറിസം ഇൻഫർമേഷൻ സെന്റർ, ഹോസ്പിറ്റാലിറ്റി ടെന്റ്, പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയുൾപ്പെടെ 250 ചതുരശ്ര മീറ്റർ വിസ്തീർണമായിരിക്കും പവിലിയന്. മേളയിലെ 20 ഒമാനി ടൂറിസം സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രദർശന ബൂത്തുകളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.