മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ചിത്രപ്രദർശനങ്ങളിലൊന്നായ ഖലീജി എക്സിബിഷനിലേക്ക് ഒമാനി ഫോട്ടോഗ്രാഫറുടെ കലാസൃഷ്ടി തിരഞ്ഞെടുത്തു. 21വയസ്സുകാരനായ അബ്ദുൽ അസീസ് അൽ ഹുസ്നിയാണ് ഈ അപൂർവ നേട്ടത്തിനർഹനായത്.
പരമ്പരാഗത ഒമാനി വസ്ത്രങ്ങൾ ധരിച്ച് ഹുസ്നി ഇരിക്കുന്നതായ ചിത്രമാണ് പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. കലാകാരന്മാർക്ക് ലോകത്തിന് മുന്നിൽ തങ്ങളുടെ കലാസൃഷ്ടികൾ പങ്കിടാനും ആധുനികവും സമകാലികവുമായ കലകളിലൂടെ അറബ്, ഗൾഫ് സംസ്കാരം പ്രചരിപ്പിക്കാനുള്ള മികച്ച അവസരമാണിതിലൂടെ ലഭിക്കുന്നതെന്ന് അൽ ഹുസ്നി പറഞ്ഞു.
പരമ്പരാഗത ഒമാനി വസ്ത്രങ്ങൾ ധരിച്ച് ഹുസ്നി ഇരിക്കുന്നതായ ചിത്രമാണ് പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്ഹുസ്നിക്കൊപ്പം ഗൾഫ് മേഖലയിലെ അഞ്ച് കലാകാരന്മാരും എക്സിബിഷനിൽ പങ്കെടുത്തു.ലോകത്തിലെ ഏറ്റവും വലിയ സ്ഥിരം ഔട്ട്ഡോർ പ്രദർശനമാണ് യു.എ.ഇയിലെ ഖലീജി ആർട്ട് എക്സിബിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.