മസ്കത്ത്: ഏഷ്യന്‍ ഗെയിംസ് ഹോക്കി യോഗ്യത റൗണ്ടിലെ ഫൈനൽ മത്സരത്തിൽ ഞായറാഴ്ച ഒമാൻ ശ്രീലങ്കയെ നേരിടും. ബാങ്കോക്കിൽ നടന്ന ആദ്യ സെമിയിൽ ഇന്തോനേഷ്യയെ രണ്ട് ഗോളിന് തകര്‍ത്താണ് സുൽത്താനേറ്റ് ഫൈനലിന് യോഗ്യത നേടിയത്.
വൈകീട്ട് നാലിനാണ് ഫൈനല്‍. കളിയുടെ മുഴുവന്‍ സമയവും ആധിപത്യം പുലർത്തിയ ഒമാൻ നിരവധി ഷോട്ടുകളാണ് ഇന്തോനേഷ്യന്‍ ഗോള്‍മുഖത്തേക്ക് തൊടുത്തുവിട്ടത്.
എന്നാല്‍, ഇന്തോനേഷ്യന്‍ ഗോള്‍ കീപ്പര്‍ ഫജര്‍ ആലമിന്റെ മിന്നും പ്രകടനമാണ് ഒമാന്റെ വൻവിജയത്തിന് തടസ്സമായത്. കളിയിലെ താരവും ഫജര്‍ ആലമാണ്.
രണ്ടാം സെമിയില്‍ തായ്ലൻഡിനെ തകര്‍ത്താണ് ശ്രീലങ്ക കലാശക്കളിയിലേക്ക് യോഗ്യത നേടിയത്. നേരത്തെ സെമി പ്രവേശനത്തോടെതന്നെ ഒമാന്‍ ടീം ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.