ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ സ്തനാർബുദ ക്ലിനിക്ക് ആരംഭിച്ചു

മസ്ക്കത്ത്​: ഒമാനിലെ ആരോഗ്യ സംരക്ഷണ മേഖലക്ക് കര​ുത്തായി, ആസ്റ്റർ റോയൽ അൽറഫ ഹോസ്പിറ്റൽ സ്തനാർബുദ പരിചരണത്തിനായി ആസ്റ്റർ അൽറഫ ബ്രെസ്റ്റ് കാൻസർ ക്ലിനിക്ക് ആരംഭിച്ചു. ഈ അത്യാധുനിക സൗകര്യം സ്തനാർബുദവും മറ്റ് സ്തന സംബന്ധമായ അസുഖങ്ങളും നേരത്തേ കണ്ടെത്തുന്നതിനും സമഗ്രമായ ചികിത്സയ്ക്കയി പ്രത്യേകം സജ്ജമാക്കിയിട്ടുള്ളതാണ് ക്ലീനിക്ക്​.

ലോകമെമ്പാടുമുള്ള പുതിയ വാർഷിക അർബുദ കേസുകളിൽ 12.5 ശതമാനവും സ്തനാർബുദമാണെന്ന് രേഖപ്പെടുത്തപ്പെടുന്ന നിർണായക സമയത്താണ് സ്തനാർബുദ ക്ലിനിക്ക് ആരംഭിക്കുന്നത്. ഒമാനിലെ അർബുദ കേസുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സ്ത്രീകൾക്കിടയിലെ സ്തനാർബുദമാണ്. 31 ശതമാനം സ്തനാർബുദ കേസുകളും വികസിത ഘട്ടങ്ങളിലാണ് രോഗനിർണയം നടത്തപ്പെടുന്നത്. നേരത്തെയുള്ള ഇടപെടലിന്‍റെയും പ്രത്യേക പരിചരണത്തിന്‍റെയും ആവശ്യകത വ്യക്തമാക്കുന്നതാണിത്​. 

അത്യാധുനിക സാങ്കേതികവിദ്യകളും ഉയർന്ന നിലവാരത്തിലുള്ള പരിചരണവും നൽകുന്നതിന് സമർപ്പിതരായ വിദഗ്ധ മെഡിക്കൽ പ്രഫഷണലുകളുടെ പ്രത്യേക ടീമാണ് ആസ്റ്റർ അൽ റഫ ബ്രെസ്റ്റ് കാൻസർ ക്ലിനിക്കിലുള്ളത്. ലോകോത്തര ബ്രെസ്റ്റ് മാമോഗ്രഫി, അൾട്രാസൗണ്ട്, ബ്രെസ്റ്റ് എം.ആർ. ഐ മെഷീനുകൾ ഉൾപ്പെടുന്ന വിപുലമായ ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകൾ ക്ലിനിക്കിലുണ്ട്.

സ്തനാർബുദ രോഗികൾക്ക്​ സമഗ്രമായ പരിചരണം നൽകുന്നതിൽ കേന്ദ്രീകരിച്ചായിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനമെന്ന് ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ കൺസൽട്ടന്‍റ്​ ബ്രെസ്റ്റ് സർജൻ ഡോ. സലിം അല് റഹ്ബി പറഞ്ഞു. ഒമാനിലെ 31 ശതമാനം സ്തനാർബുദ കേസുകളും വൈകിയ ഘട്ടങ്ങളിലാണ്​ ക​​ണ്ടെത്തുന്നത്​. നേരത്തെയുള്ള രോഗനിർണയം മുതൽ ശസ്ത്രക്രിയ വരെ, പരിചരണത്തിന്റെ ഓരോ ഘട്ടത്തിലും രോഗികളെ മികച്ച നിലയിൽ പിന്തുണക്കാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്നന്നതിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന സ്ഥാപനമാണ് ആസ്റ്റർ റോയൽ അൽറഫ ഹോസ്പിറ്റൽ എന്ന് ജനറൽ സർജറി സ്പെഷ്യലിസ്റ്റ് ഡോ. അഭാ സിംഗ്വി പറഞ്ഞു.

വിദഗ്ധരായ അന്താരാഷ്ട്​ട്ര റേഡിയോളജിസ്റ്റുകളുടെ സഹകരണത്തോടെ നടത്തുന്ന ഓപൺ, ഗൈഡഡ് ബയോപ്സികളും ക്ലിനിക്ക് നല്കുന്നു. ഫൈബ്രോ അഡിനോമ, കോശജ്വലന ബ്രെസ്റ്റ് അവസ്ഥകൾ, കുരു എന്നിവ പോലുള്ള ബ്രെസ്റ്റ് ട്യൂമറുകള് പരിഹരിക്കാനും ക്ലിനിക്ക് പ്രവർത്തിക്കുന്നു.

സ്തനാർബുദ പരിചരണത്തിനായി, സ്റ്റേജിങ് ഉപകരണങ്ങൾ, ലിംഫ് നോഡ് ബയോപ്സികൾ, സമഗ്രമായ പിന്തുണ സംവിധാനം എന്നിവയുൾടെ നിരവധി സേവനങ്ങൾ ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു. സതർബുദ ക്ലിനിക്കിന് ഡോ. സലിൻ അൽ റഹ്ബിയും ഡോ. അഭാ സിംഗ്വിയും നേതൃത്വം നല്കും.

175 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ഫെസിലിറ്റിക്കുള്ളിൽസ്ഥിതി ചെയ്യുന്ന ആസ്റ്റർ അൽ റഫ ബ്രെസ്റ്റ് കാൻസർ ക്ലീനിക്ക് ഒമാനിലെ അഞ്ച്​ ദശലക്ഷത്തോളം വരുന്ന ജനസംഖ്യയെ തൃപ്തിപ്പെടുത്തുന്ന ആരോഗ്യ പരിചരണം പൂർണമായും ലഭ്യമാക്കാൻ സജ്ജമാണെന്ന്​ മാനജ്​മെന്‍റ്​ ഭാരവാഹികൾ പറഞ്ഞു

Tags:    
News Summary - Aster Royal Al Rafah Hospital opens breast cancer clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.