മസ്കത്ത്: ഗസ്സയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഇത് യുദ്ധക്കുറ്റം, വംശഹത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം എന്നിവയാണെന്ന് ഒമാൻ അധികൃതർ പറഞ്ഞു. ഗസ്സ സിറ്റിയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 500ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിനു പേർ ചികിത്സ തേടിയ ആശുപത്രിയാണിത്.
ആക്രമണത്തിൽ പരിക്കേറ്റ നിരവധി ആളുകളെ അൽ-അഹ്ലി അറബ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിൽ ഏറെയും. ഗസ്സയിൽ ഇസ്രായേലിന്റെ തുടർച്ചയായ ബോംബാക്രമണത്തിനിടെ നിരവധി കുടുംബങ്ങൾ ആശുപത്രിയിൽ അഭയം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.