മസ്കത്ത്: യുഗാണ്ടയിൽ സ്കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമാൻ അനുശോചിച്ചു. എല്ലാതരത്തിലുമുള്ള അക്രമങ്ങളെയും ഭീകരതയെയും നിരാകരിക്കുകയാണെന്നും സംഭവത്തിൽ ആത്മാർഥമായ അനുശോചനം യുഗാണ്ട സർക്കാറിനോട് അറിയിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനിൽ പറഞ്ഞു.
കോംഗോയുടെ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ യുഗാണ്ടയിലെ സ്‌കൂളിന് നേരെ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.30നാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 38 പേരും സ്കൂൾ വിദ്യാർഥികളാണ്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള വിമതരാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
പടിഞ്ഞാറൻ യുഗാണ്ടയിലെ എംപോണ്ട്വെയിലുള്ള ലുബിരിഹ സെക്കൻഡറി സ്കൂളിലാണ് ആക്രമണമുണ്ടായത്. സ്കൂളിലെ ഡോർമിറ്ററികളിൽ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടവരിലുണ്ട്. കോംഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എ.ഡി.എഫ്) എന്ന യുഗാണ്ടൻ ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബ്വേര ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പൊലീസ് വക്താവ് ഫ്രെഡ് എനംഗ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.