ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സി ഈജിപ്ത് മന്ത്രി മുഹമ്മദ് മാഈത്തുമായി നടത്തിയ കൂടിക്കാഴ്ച

ഇരട്ടനികുതി ഒഴിവാക്കൽ: ഒമാനും ഈജിപ്തും കരാറിൽ ഒപ്പുവെക്കും

മസ്കത്ത്​: സാമ്പത്തിക ബന്ധവും നികുതി സഹകരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരട്ടനികുതി ഒഴിവാക്കുന്നതിനുള്ള കരാറിൽ ഒമാനും ഈജിപ്തും ഈ മാസം അവസാനം ഒപ്പുവെക്കും. വെള്ളിയാഴ്ച സൗദി അറേബ്യയിൽ ഇസ്​ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കുന്ന വേളയിൽ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സി ഈജിപ്ഷ്യൻ മന്ത്രി മുഹമ്മദ് മാഈത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം കൈറോയിൽ ആയിരിക്കും ഒപ്പിടലെന്ന്​ ഈജിപ്ഷ്യൻ പത്രമായ അൽ അഹ്‌റം റി​പ്പോർട്ട്​ ചെയ്തു. സാമ്പത്തിക, വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ബാഹ്യ സാമ്പത്തിക ആഘാതങ്ങളുടെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനും സാമ്പത്തിക നയങ്ങളിലും സാമൂഹിക സംരക്ഷണത്തിലും ഉഭയകക്ഷി സഹകരണം ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും അംഗീകരിച്ചു. ആഗോള സാമ്പത്തിക വെല്ലുവിളികളുടെ പ്രത്യാഘാതങ്ങൾ ഉൾക്കൊള്ളാൻ ഞങ്ങൾ പ്രവർത്തിക്കും. കൂടാതെ, രാജ്യത്തിന്റെ ഉൽപാദന, കയറ്റുമതി കഴിവുകൾ പരമാവധി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന തരത്തിൽ പ്രാദേശിക, വിദേശ നിക്ഷേപങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്​ മാഈത്ത്​ പറഞ്ഞു.

വിവിധ മേഖലകളിലെ ഉൽപാദനവും കയറ്റുമതിയും ഉത്തേജിപ്പിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നടപടികൾ പ്രയോജനപ്പെടുത്താൻ ഈജിപ്തിൽ നിക്ഷേപം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ഒമാനി നിക്ഷേപകരെയും കമ്പനികളെയും അദ്ദേഹം ക്ഷണിച്ചു.

Tags:    
News Summary - Avoidance of Double Taxation: Oman and Egypt to sign agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.