ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​മാ​നും ല​ക്സം​ബ​ർ​ഗും ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ൽ; ഒ​മാ​നും ല​ക്സം​ബ​ർ​ഗും ക​രാ​ർ ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്: വ​രു​മാ​ന​ത്തി​ന്മേ​ലു​ള്ള ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നും നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നു​മു​ള്ള ക​രാ​റി​ൽ ഒ​മാ​നും ല​ക്സം​ബ​ർ​ഗും ഒ​പ്പു​വെ​ച്ചു. നി​കു​തി സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചും ഇ​ര​ട്ട​നി​കു​തി​യെ​ന്ന പ്ര​ശ്നം ഒ​ഴി​വാ​ക്കി​യും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പ​ക​ർ​ക്ക് നി​യ​മ പ​രി​ര​ക്ഷ ന​ൽ​കാ​നാ​ണ് ഈ ​ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ല​ക്സം​ബ​ർ​ഗി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഷെ​യ്ഖ് ഡോ ​അ​ബ്ദു​ല്ല ബി​ൻ സ​ലേം അ​ൽ ഹാ​ർ​ത്തി​യും ല​ക്സം​ബ​ർ​ഗ് ധ​ന​മ​ന്ത്രി ഗി​ല്ലെ​സ് വ​ർ​ത്തു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഒ​പ്പി​ട​ൽ ച​ട​ങ്ങി​ന് ശേ​ഷം ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച​യും ന​ട​ത്തി.

Tags:    
News Summary - Avoidance of double taxation- Oman and Luxembourg signed agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.