മസ്കത്ത്: ജിദ്ദയിൽ നടന്ന അറബ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് പരിസ്ഥിതി അതോറിറ്റിയാണ് സംബന്ധിച്ചത്. പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല അലി അൽ അമ്രിയാണ് ഒമാൻ സംഘത്തെ നയിച്ചത്.
പാരിസ്ഥിതിക വെല്ലുവിളികൾ, അന്താരാഷ്ട്ര കൺവെൻഷനുകൾ, എന്നിവ ഉൾപ്പെടെ അറബ് മേഖലയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും അതിന്റെ അന്താരാഷ്ട്ര ശ്രമങ്ങളോടുള്ള ഒമാന്റെ പിന്തുണയും നിലപാടും പരിസ്ഥിതി അതോറിറ്റി ചെയർമാൻ സൂചിപ്പിച്ചു.
വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായും അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് ഫെബ്രുവരി 24 മുതൽ 27 വരെയുള്ള കാലയളവിൽ അതോറിറ്റി ‘ഒമാൻ കാലാവസ്ഥാ വാരം’ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വൈവിധ്യമാർന്ന നിരവധി ശാസ്ത്ര പരിപാടികൾ, തന്ത്രപരമായ ചർച്ചകൾ, പ്രത്യേക ശിൽപശാലകൾ, ഇന്ററാക്ടീവ് യൂത്ത് പ്ലാറ്റ്ഫോമുകൾ, പരിസ്ഥിതി സാങ്കേതികവിദ്യകളുടെയും പരിഹാരങ്ങളുടെയും പ്രദർശനം എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.