മസ്കത്ത്: പ്രഥമ വനിതയും സുൽത്താന്റെ ഭാര്യയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി സീബ് വിലായത്തിലെ പെൺകുട്ടികൾക്കായുള്ള ജവഹറത്ത് മസ്കത്ത് ബേസിക് എജുക്കേഷൻ സ്കൂളിൽ സന്ദർശനം നടത്തി. അധ്യാപക ജീവനക്കാരെയും വിദ്യാർഥികളുമായും അവർ സംവദിച്ചു. സ്കൂളിൽ എത്തിയ പ്രഥമ വനിതയെ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയയും വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് സയ്യിദ സന ബിൻത് ഹമദ് അൽ ബുസൈദിയയും ചേർന്ന് സ്വീകരിച്ചു.
സ്കൂളിനെക്കുറിച്ചും വിദ്യാഭ്യാസ നേട്ടങ്ങളെപറ്റിയും ഒരു സാംസ്കാരിക മന്ദിരം എന്ന നിലയിലും ബോധവത്കരണ കേന്ദ്രമെന്ന നിലയിലും അതിന്റെ പങ്കിനെക്കുറിച്ചുമുള്ള സംക്ഷിപ്ത വിവരണം അവർ ശ്രദ്ധിച്ചു.
സ്കൂളിലെ വകുപ്പുകളിൽ പര്യടനം നടത്തുകയും വിദ്യാർഥികളുടെ വൈജ്ഞാനിക നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പരിപാടികളും പ്രവർത്തനങ്ങളും ശ്രദ്ധിക്കുകയും ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ഒരു കൂട്ടം വനിത അധ്യാപകരുമായും വിദ്യാർഥികളുമായും അവർ കൂടിക്കാഴ്ച നടത്തി. ഒമാനി വനിത ദിനാചരണത്തിന്റെ ഭാഗമായിരുന്നു സന്ദർശനം. ഒക്ടോബർ 17ന് ആണ് രാജ്യത്ത് വനിതദിനാമയി ആചരിച്ച് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.