മസ്കത്ത്: വയനാടിന് കൈത്താങ്ങുമായി അവാബി മലയാളി കൂട്ടായ്മ. 1.15 ലക്ഷം രൂപ സെക്രട്ടറി കൃഷ്ണൻകുട്ടിയും നന്ദഗോപനും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. ഒമാനിലെ തലസ്ഥാന നഗരിയിൽ നിന്ന് 160 കിലോമീറ്റർ ഉള്ളിലായുള്ള ഒരു കൊച്ചുഗ്രാമം ആണ് അൽ അവാബി. ഇവിടെ നിർമാണ മേഖലയിലുള്ള തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഇതര രാജ്യക്കാരും ചേർന്ന് ബിരിയാണി ചലഞ്ചിലൂടെയും സംഭാവനയുമായി സ്വരൂപിച്ച തുകയാണ് തിരുവന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തി കൈമാറിയത്.
അവാബി മലയാളി കൂട്ടായ്മ പ്രസിഡന്റ് ബൈജു എട്ടുമുന, സെക്രട്ടറി കൃഷ്ണൻ കുട്ടി, സന്തോഷ്, ഷിഹാബുദ്ദീൻ, ഗോപൻ, രവീന്ദ്രൻ, ഷിഹാബ്, സതികുമാർ തുടങ്ങിയവർ ചേർന്നാണ് തുക സ്വരൂപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.