മസ്കത്ത്: റോയൽ ഒമാൻ പൊലീസ് സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ബോധവത്കരണത്തിെൻറ ഭാഗമായി തയാറാക്കിയ ഹ്രസ്വചിത്രത്തിന് അന്തർദേശീയ അവാർഡ്. 44ാമത് അറബ് പൊലീസ് ആൻഡ് സെക്യൂരിറ്റി ലീഡേഴ്സ് സമ്മേളനത്തിെൻറ ഭാഗമായി അറബ് ഇൻറീരിയർ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രേട്ടറിയറ്റാണ് മത്സരം നടത്തിയത്.
തൂനിസിലെ ജനറൽ സെക്രേട്ടറിയറ്റ് ആസ്ഥാനത്തുനിന്ന് ഒാൺലൈനിലാണ് മത്സരം സംഘടിപ്പിച്ചത്. ജനങ്ങളുടെ സൈബർ സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി അറബ് രാഷ്ട്രങ്ങൾ പെങ്കടുത്തതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.