മസ്കത്ത്: സൂർ സർവകലാശാലയിലെ മനുഷ്യവിഭവശേഷി (ഹ്യൂമൺ റിസോഴ്സ്) പ്രഫസർ ആയ കോട്ട യം കഞ്ഞിക്കുഴി സ്വദേശി ബേസിൽ ജോൺ തോമസിന് മാനേജ്മെൻറ് രംഗത്തെ അധ്യാപന മികവിന് മൂ ന്നു രാജ്യാന്തര അംഗീകാരങ്ങൾ. വേൾഡ് ഫെഡറേഷൻ ഓഫ് അക്കാദമിക് എജുക്കേഷനൽ ഇൻസ്റ്റി റ്റ്യൂട്ടും സി.എം.ഒ ഏഷ്യയും സംയുക്തമായി നൽകുന്ന മികച്ച പ്രഫസർക്കുള്ള അവാർഡ്, ഗ്ലോ ബൽ ഔട്ട്റീച്ച് റിസർച് എജുക്കേഷനൽ അവാർഡ്, വേൾഡ് എജുക്കേഷനൽ കോൺഗ്രസിെൻറ മാനേജ്മെൻറ് വിദ്യാഭ്യാസരംഗത്തെ മികച്ച നൂറു പ്രഫസർമാരിൽ ഒരാൾ എന്നീ ബഹുമതികളാണ് ബേസിൽ ജോണിന് ലഭിച്ചത്. ഹ്യൂമൺ റിസോഴ്സ് രംഗത്തെ അധ്യാപകരുടെ പ്രവർത്തന നിലവാരവും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനു നൽകുന്ന സംഭാവനയിലൂടെ വിദ്യാർഥികളുടെയും സാധാരണക്കാരെൻറയും സാമൂഹിക ജീവിതത്തിൽ വരുത്തുന്ന ഗുണപരമായ മാറ്റങ്ങളും വിലയിരുത്തിയാണ് അവാർഡ്. പത്തു പേരടങ്ങുന്ന ജൂറിയാണ് ബേസിലിനെ തിരഞ്ഞെടുത്തത്.
വേൾഡ് ഫെഡറേഷൻ ഓഫ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് കഴിഞ്ഞദിവസം അബൂദബിയിൽ നടന്ന ചടങ്ങിൽ വേൾഡ് എജുക്കേഷൻ കോൺഗ്രസ് സ്ഥാപകനായ ആർ.എൽ.ഭാട്ടിയ ബേസിലിനു സമ്മാനിച്ചു. ഏപ്രിൽ 30ന് ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് ഗ്ലോബൽ ഔട്ട് റീച്ച് റിസർച് എജുക്കേഷൻ അവാർഡ് ലഭിച്ചത്. മികച്ച പ്രഫസർക്ക് ഉള്ള വേൾഡ് എജുക്കേഷനൽ കോൺഗ്രസിെൻറ അംഗീകാരം ജൂലൈയിൽ മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും.
വാഗമണ്ണിലെ ഡി.സി സ്കൂൾ ഒാഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിലെ അധ്യാപകനായിരിക്കെയാണ് ബേസിൽ നാലുവർഷം മുമ്പ് ഒമാനിൽ എത്തുന്നത്. സൂർ സർവകലാശാലയിലെ എച്ച്.ആർ വിഭാഗത്തിൽ ഇദ്ദേഹം നടത്തിയ പരിഷ്കാരങ്ങൾ ശ്രദ്ധേയമാണ്.
ബ്രിട്ടനിലെ യൂനിവേഴ്സിറ്റി ഓഫ് സണ്ടർലാൻഡ്, ആസ്ട്രേലിയയിലെ ബോണ്ട് യൂനിവേഴ്സിറ്റി എന്നിവയുടെ അഫിലിയേറ്റഡ് യൂനിവേഴ്സിറ്റിയാണ് സൂർ സർവകലാശാല.
ഒമാനിലെ ജനങ്ങളും വിദ്യാർഥികളും നൽകിയ സഹകരണത്തിനും സഹായത്തിനും നന്ദി ഉണ്ടെന്ന് ബേസിൽ പറഞ്ഞു. ഒമാെൻറ വിദ്യാഭ്യാസനയങ്ങൾ ലോകത്തിെൻറ മാറ്റങ്ങൾ ഉൾക്കൊണ്ടാണെന്നും അതിനാൽ ഒമാനിൽ പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർഥിയും ലോകത്തിെൻറ ഏതു കോണിലും ജോലിചെയ്യാൻ പ്രാപ്തനാണെന്നും പറഞ്ഞു. നിലവിൽ വർക്ക് ലൈഫ് ബാലൻസ്, സ്ട്രെസ് മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന ബേസിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഗവേഷണ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് സമർപ്പിക്കും. അംഗീകാരം ലഭിക്കുന്ന പക്ഷം ലോകത്തിലെ വിവിധ സർവകലാശാലകളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇതുവഴി വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ബേസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.