മസ്കത്ത്: കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പൊതു പാർക്കിങ് റിസർവേഷനുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. ഇതോടെ റിസർവേഷനുകൾ നേടുന്നതും പുതുക്കുന്നതുമായ പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാകും. ആവശ്യമായ രേഖകൾ സഹിതം ഇതിൽ അപേക്ഷിച്ചാൽ നടപടികൾ വേഗത്തിൽ പൂർത്തിയാകും.
ഫീസിന് വിധേയമായ പ്രദേശത്താണ് പാർക്കിങ്ങെങ്കിൽ ഓരോ പാർക്കിങ്ങിനും പ്രതിമാസം 50 റിയാലും ഫീസിന് വിധേയമല്ലാത്ത പ്രദേശത്താണ് പാർക്കിങ്ങെങ്കിൽ പ്രതിമാസം 30 റിയാലുമാണ് ഫീസ്.
ഇത് ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ പേപ്പർവർക്കുകൾ കുറയ്ക്കാനും അംഗീകാരങ്ങൾ വേഗത്തിലാക്കാനും നഗരത്തിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്കും ഓർഗനൈസേഷനുകൾക്കും മൊത്തത്തിലുള്ള സേവന വിതരണം മെച്ചപ്പെടുത്താനുമാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.