മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 78ാമത് സ്വാതന്ത്യദിനം ആഘോഷിച്ചു. ഇന്ത്യക്കാരും ഒമാനികളുമായി ആയിരത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യൻ അംബാസഡർ അമിത് നാരങ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് ദേശീയ ഗാനാലാപനത്തിന്റെ അകമ്പടിയോടെ എംബസി അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.
കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയും സമൃദ്ധമായ ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സന്ദേശം അംബാസഡർ വായിച്ചു. അടുത്തിടെ അൽ വാദി അൽ കബീറിൽ ഉണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾ എംബസിയിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.