മസ്കത്ത്: വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ നിസ് വ. അഹമ്മദ് ബിൻ ഹമദ് അൽഖരൗസി (ജനറൽ ഡോണർ ഓഫ് ഒമാൻ) മുഖ്യാഥിതിയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. സുനൈദ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് ഫഹിം ഖാൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ടാബ്ലോ, സ്കിറ്റ്, ഡാൻസ്, വിവിധ ഇന്ത്യൻ ഭാഷകളിലെ ദേശഭക്തി ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഹെഡ് ഗേൾ തനുഷ്ക ഘോയൽ സ്വാഗതവും ഹെഡ് ബോയ് യാസീർ അഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.