മസ്കത്ത്: ഇന്ത്യയുടെ സ്വാതന്ത്യം 78 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ എംബസിയിലെ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
ഇന്ത്യക്കാരും ഒമാനികളുമായി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ വിവിധ സംസ്കാരിക സംഘടനകളും സ്വാതന്ത്ര്യ ദിനപരിപാടികൾ നടത്തി. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയും പരിസരവും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.