മസ്കത്ത്: ഒമാൻ എയറിന് അന്താരാഷ്ട്ര പുരസ്കാരം. ലോക ട്രാവൽ അവാർഡിെൻറ പശ്ചിമേഷ്യൻ മേഖലയിലെ പുരസ്കാരങ്ങളാണ് ദേശീയ വിമാന കമ്പനിക്ക് വീണ്ടും ലഭിച്ചത്. പശ്ചിമേഷ്യൻ മേഖലയിലെ വിമാന കമ്പനികളിൽ മികച്ച ബിസിനസ്, ഇക്കോണമണി ക്ലാസുകൾക്കുള്ള പുരസ്കാരത്തിന് ഒപ്പം 'വിങ്സ് ഒാഫ് ഒമാൻ' പ്രസിദ്ധീകരണത്തെ മികച്ച ഇൻഫ്ലൈറ്റ് മാഗസിനായും തിരഞ്ഞെടുത്തു.
മികച്ച ഇക്കോണമി ക്ലാസിനുള്ള പുരസ്കാരം 2014 മുതൽ ഒമാൻ എയറിന് തുടർച്ചയായി ലഭിച്ചുവരുന്ന ഒന്നാണ്. ബിസിനസ് ക്ലാസിനുള്ള പുരസ്കാരം 2014 മുതൽ 2016 വരെയും ലഭിച്ചിരുന്നു. ഇൻഫ്ലൈറ്റ് മാഗസിൻ ഇത് രണ്ടാം തവണയാണ് മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. രണ്ടുതവണയും ഒമാൻ എയറിനുതന്നെയാണ് പുരസ്കാരം ലഭിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ട്രാവൽ, ടൂറിസം മേഖലകളിലെ പ്രഫഷനലുകളുടെയും ഉപഭോക്താക്കളുടെയും വോെട്ടടുപ്പിലൂടെയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. മൂന്ന് അവാർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണെന്ന് ഒമാൻ സി.ഇ.ഒ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.