മസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യമേളയായ ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (ഒ.എച്ച്.ഇ.സി) മബെലയിലെ ബദർ അൽ സമ മെഡിക്കൽ സെന്ററിൽ നിന്നുള്ള ബദർ എസ്.ഒ.ഐ ഫെർട്ടിലിറ്റി സെന്റർ തങ്ങളുടെ നൂതന ചികിത്സ സംവിധാനങ്ങൾ പരിചയപ്പെടുത്തും. ഭ്രൂണങ്ങൾക്കായുള്ള ഉയർന്ന ജനിതക രോഗനിർണയ പരിശോധനകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങൾ ആയിരിക്കും സന്ദർശകർക്കായി അവതരിപ്പിക്കുക.
ഇവിടെ എത്തുന്നവർക്ക് ആയിരക്കണക്കിന് വന്ധ്യതയുള്ള ദമ്പതികളെ വിജയകരമായി ചികിത്സിക്കുന്നതിൽ 12 വർഷത്തെ പരിചയമുള്ള ബദർ എസ്.ഒ.ഐ ഐ.വി.എഫ് ആൻഡ് ഫെർട്ടിലിറ്റി സെന്ററിലെ സ്പെഷലിസ്റ്റ് ഐ.വി.എഫ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. ഗൗരി അഗർവാളുടെ സൗജന്യ കൺസൾട്ടേഷൻ ലഭിക്കും. കോൺഫറൻസിൽ ഇൻ-വിട്രോ ഫെർട്ടിലൈസേഷന്റെ (ഐ.വി.എഫ്) സമകാലിക സമീപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇവർ അവതരിപ്പിക്കും. മബെലയിലെ ബദർ അൽ സമ മെഡിക്കൽ സെന്ററിൽ സ്ഥിതി ചെയ്യുന്ന ബദർ എസ്.ഒ.ഐ ഐ.വി.എഫ്, ഫെർട്ടിലിറ്റി സെന്റർ വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട വിശാലമായ ചികിത്സ സൗകര്യങ്ങളാണ് നൽകുന്നത്.
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം കുത്തിവെപ്പ് (ഐ.സി.എസ്.ഐ), ബ്ലാസ്റ്റോസിസ്റ്റ് ട്രാൻസ്ഫർ, ഗർഭാശയ ഇൻസെമിനേഷൻ (ഐ.യു.ഐ), ഓസൈറ്റ് ഫ്രീസിങ്, പി.ആർ.പി- അണ്ഡാശയ പുനരുജ്ജീവനം, പ്രത്യുൽപാദന ജനിതക സാമ്പിൾ ശേഖരണത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 93340631, 24263057 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സെപ്റ്റംബർ 18 മുതൽ 20 വരെയാണ് ഹെൽത്ത് എക്സിബിഷനും കോൺഫറൻസും നടക്കുന്നത്. പ്രദർശനം ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയും കോൺഫറൻസ് രാവിലെ ഒമ്പത് മുതൽ വൈകീട്ട് 4.15 വരെയും നീണ്ടുനിൽക്കും. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉന്നതതല പ്രതിനിധികളും മേളയുടെ ഭാഗമാകും.
ചെക്ക് റിപ്പബ്ലിക്, ഇറാൻ, ഇന്ത്യ, ഒമാൻ, പോളണ്ട്, ഇന്ത്യ, തായ്ലൻഡ്, തുർക്കി, യു.എ.ഇ എന്നിവയുൾപ്പെടെ 16ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ പ്രദർശകർ പങ്കെടുക്കുന്ന പരിപാടി ആഗോള ആരോഗ്യ സംരക്ഷണ കാഴ്ചയായി മാറുമെന്നുറപ്പാണ്. അറിവും ഉൾക്കാഴ്ചകളും കൈമാറുന്നതിനായി 5000ത്തിലധികം സന്ദർശകർ മൂന്ന് ദിവസങ്ങളിലായി ഒത്തുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.