മസ്കത്ത്: ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിെൻറ ഒമാനിലെ 13ാമത് ശാഖ മബേലയിൽ പ്രവർത്തനമാരംഭിക്കുന്നു. അടുത്ത ബുധനാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ ആമിർ ശുവൈൻ അൽ ഹുസ്നി ബദർ അൽ സമ മെഡിക്കൽ സെൻററിെൻറ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം മേധാവി ഡോ. മാസിൻ ബിൻ ജവാദ് അൽ ഖാബൂരി ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.
സീബ് മേഖലയിലെ വളർന്നുവരുന്ന വാണിജ്യ-താമസ മേഖലയായ മബേലയിലും പരിസരത്തുമുള്ളവർക്ക് താങ്ങാവുന്ന നിരക്കിൽ നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ബദർ അൽ സമ മെഡിക്കൽ സെൻറർ ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്. അത്യാധുനിക ചികിത്സ സംവിധാനങ്ങളോടെയുള്ള മെഡിക്കൽ സെൻററിൽ മികച്ച ഡോക്ടർമാരെയും നഴ്സുമാരെയും അനുബന്ധ ജീവനക്കാരെയുമാണ് നിയോഗിച്ചിട്ടുള്ളതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു.
ഒമ്പതു നിലകളിലായാണ് മെഡിക്കൽ സെൻറർ. ആവശ്യമായി വരുന്ന പക്ഷം മെഡിക്കൽ സെൻറർ ആശുപത്രിയാക്കി മാറ്റുമെന്നും മാനേജിങ് ഡയറക്ടർമാർ പറഞ്ഞു. ജനറൽ മെഡിസിൻ, ഇേൻറണൽ മെഡിസിൻ, കാർഡിയോളജി, ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, യൂറോളജി, പീഡിയാട്രിക്സ്, ഡെൻറൽ, ഡെർമറ്റോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളാണ് മബേല മെഡിക്കൽ സെൻററിലുള്ളത്.
കോവിഡ് വാക്സിനേഷനും ആർ.ടി.പി.സി.ആർ പരിശോധനക്ക് സാമ്പിൾ ശേഖരിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. ഒരു മാസത്തിനുള്ളിൽ ഇവിടെ ഐ.വി.എഫ് ചികിത്സ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഏഴു കിടക്കകളോടെയുള്ള എമർജൻസി സൗകര്യവും അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.