മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് വിപണികളിൽ പരിശോധന ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ സമിതി (സി.പി.എ). വിവിധ ഗവർണറേറ്റുകളിലെ ഗോഡൗണുകളിലും ഷോപ്പുകളിലും കടകളിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ഓഫറുകൾ, സാധനങ്ങളുടെ ഗുണനിലവാരങ്ങൾ തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. വാറ്റിൽനിന്നും ഒഴിവാക്കിയ ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.