ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച ര​ണ്ട​ര ല​ക്ഷം റി​യാ​ൽ തി​രി​കെ ന​ൽ​കി മ​സ്​​ജി​ദ്​ ഇ​മാം 

മസ്കത്ത്: ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി നടത്തിയ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച വൻതുക പള്ളി ഇമാം തിരികെ നൽകി. രണ്ടരലക്ഷം റിയാൽ (ഏതാണ്ട് നാലു കോടിയിലധികം ഇന്ത്യൻ രൂപ) സൊഹാറിലുള്ള പള്ളി ഇമാമായ ശൈഖ് അലി അല്‍ ഗെയ്തി നിരസിച്ചത്. നാഷനൽ ബാങ്ക് ഒാഫ് ഒമാൻ അക്കൗണ്ട് ഉടമകൾക്കായി നടത്തിയ നറുക്കെടുപ്പിലാണ് ഇത്രയും തുക സമ്മാനമായി ലഭിച്ചത്. അക്കൗണ്ടിൽ കുറഞ്ഞത് ആയിരം റിയാൽ നീക്കിയിരിപ്പുള്ള അക്കൗണ്ട് ഉടമകളെ ഉൾപ്പെടുത്തി ബാങ്ക് നടത്തിയ വാർഷിക നറുക്കെടുപ്പിലാണ് 70 കാരനായ അൽ ഗെയ്തി സമ്മാനാർഹനായത്. ഭാഗ്യം തേടിയെത്തിയതായി അറിയിച്ച ബാങ്ക് പ്രതിനിധിയോട് താൻ സമ്പാദിക്കാത്ത പണം വാങ്ങുന്നത് ഭാഗ്യമല്ലെന്നായിരുന്നു ഇമാമിെൻറ മറുപടി.  ശരീഅത്ത് നിയമപ്രകാരം ഇത്തരത്തിൽ പണം വാങ്ങുന്നത് അനുവദനീയമല്ല. പണം സൂക്ഷിക്കാന്‍ സുരക്ഷിതമായൊരിടം എന്ന നിലക്കാണ് ബാങ്കില്‍ നിക്ഷേപിച്ചത്. അല്ലാതെ കൂടുതല്‍ പണം സമ്പാദിക്കാനല്ലെന്നും  അൽ ഗെയ്തി പറഞ്ഞു. 
ആസ്തി കൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ് ഒമാന്‍ നാഷനല്‍ ബാങ്ക്. ഇമാം സമ്മാനത്തുക നിരസിച്ചതായി പറഞ്ഞ ബാങ്ക് അധികൃതർ നറുക്കെടുപ്പിലൂടെ  ലഭിച്ച പണം നേരത്തേയും ചിലര്‍ തിരിച്ചേല്‍പ്പിച്ചിരുന്നതായും പറഞ്ഞു.  കഴിഞ്ഞവര്‍ഷം ഭാഗ്യക്കുറിയിലൂടെ ലഭിച്ച 1,00,000 റിയാല്‍ ഇത്തരത്തില്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. മതപരമായ തടസ്സം ചൂണ്ടിക്കാണിച്ചാണ് ഇയാളും പണം തിരിച്ചേല്‍പിച്ചതെന്നും ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെ തങ്ങൾ എപ്പോഴും മാനിക്കുന്നതായും ബാങ്ക് അധികൃതർ പറഞ്ഞു. 
Tags:    
News Summary - bank, imam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.