മസ്കത്ത്: ബാങ്ക് മസ്കത്തിന് കഴിഞ്ഞ വർഷം പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ലഭിച്ചത് മുപ്പതിലധികം പുരസ്കാരങ്ങൾ. ഫോബ്സ് മിഡിലീസ്റ്റ് പശ്ചിമേഷ്യയിലെ മികച്ച നൂറ് കമ്പനികളിൽ ഒന്നായി ബാങ്ക് മസ്കത്തിനെ കഴിഞ്ഞ വർഷം തിരഞ്ഞെടുത്തിരുന്നു. ഒമാനിലെ മുൻനിര കമ്പനികളുടെ ഫോബ്സ് പട്ടികയിൽ ആദ്യ 25 സ്ഥാനത്ത് ഇടംപിടിക്കാനും കഴിഞ്ഞു.
പങ്കാളിത്ത-സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച നാലാമത് ഒമാൻ ഫോറത്തിൽ മികച്ച സാമൂഹികസേവനത്തിനുള്ള പുരസ്കാരവും ബാങ്കിന് ലഭിച്ചു. ഒമാനിലെ മികച്ച ബാങ്കിനുള്ള നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളുടെ പുരസ്കാരം കഴിഞ്ഞ വർഷവും ബാങ്ക് മസ്കത്തിനെ തേടിയെത്തി. ആസ്തി, ലാഭക്ഷമത, നവീന ഉൽപന്നങ്ങളുടെ അവതരണം തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ ലഭിച്ചത്. ഗ്ലോബൽ ഫിനാൻസ്, ദി ബാങ്കർ, ഇ.എം.ഇ.എ ഫിനാൻസ്, യൂറോമണി, ഏഷ്യാമണി, ഒമാൻ ഇക്കണോമിക് റിവ്യൂ പ്രസിദ്ധീകരണങ്ങളുടെ ഒമാനിലെ മികച്ച ബാങ്കിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.