സുഹാർ: ബാത്തിന മേഖലയിലെ ഫുട്ബാൾ പ്രേമികൾ സംഘടിപ്പിക്കുന്ന ബാത്തിന കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ വണിന് വ്യാഴാഴ്ച രാത്രി 10 മണിമുതൽ സുഹാർ സല്ലാൻ ബ്രിഡ്ജിന് സമീപത്തുള്ള പുൽമൈതാനത്ത് തുടക്കം കുറിക്കും. ടൂർണമെന്റ് സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല ഉദ്ഘാടനം ചെയ്യും. ഒമാനിലെ 16 ടീമുകൾ ഏറ്റുമുട്ടുന്ന ഫുട്ബാൾ ടൂർണമെന്റിൽ വിജയിക്കുന്ന ടീമിനും റണ്ണേഴ്സ് അപ്പിനും ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നൽകും. കൂടാതെ മികച്ച കളിക്കാരൻ, മികച്ച ടീം നല്ല സ്ട്രൈക്കർ, നല്ല ഡിഫെൻഡർ, മികച്ച ഗോളി എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
സ്വദേശി റഫറി നിയന്ത്രിക്കുന്ന ടൂർണമെന്റ് സെവൻസ് കാല്പന്തുകളിയുടെ ആവേശത്തോടെ നടത്തുകയാണ് ലക്ഷ്യം എന്ന് ടൂർണമെന്റ് കമ്മറ്റി കൺവീനർ മുരളി കൃഷ്ണൻ പറഞ്ഞു. രജിസ്റ്റർ ചെയ്ത ടീമുകൾ രാത്രി പത്ത് മണിക്ക് മുമ്പ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് ടീം കോഒർഡിനേറ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.