മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ​ സീ​ബി​ൽ ഗോ​ത​മ്പ്​ വി​ള​വെ​ടു​പ്പി​ന്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

സീബിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കം

മസ്കത്ത്: ഈ വർഷത്തെ ഗോതമ്പ് വിളവെടുപ്പിന് മസ്കത്ത് ഗവർണറേറ്റിലെ സീബിൽ തുടക്കമായി. സീബിലെ കാർഷിക- ജലവിഭവ കേന്ദ്രത്തിലെ അഗ്രികൾച്ചറൽ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് കർഷകരുടെ വിളവെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ സീസണിൽ ഏകദേശം 1.5 ടൺ ഗോതമ്പ് വിളവെടുത്തതായി സീബിലെ അൽ-ഖൗദ് ഗ്രാമത്തിലെ കർഷകനായ ഹമൂദ് ബിൻ മൻസൂർ അൽ-ഹിനായ് പറഞ്ഞു. രാജ്യത്തെ അകത്തും പുറത്തുമുള്ള വ്യാപാരികളുടെയും വ്യക്തികളിലൂടെയുമാണ് ഇത് വിറ്റത്. ഈ വർഷം രണ്ട് ടൺ വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അളവും ഗുണമേന്മയും വർധിപ്പിക്കുന്നതിന് കർഷകരെയും മന്ത്രാലയം പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് മസ്കത്ത് ഗവർണറേറ്റിലെ അഗ്രികൾച്ചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സസ് വകുപ്പ് ഡയറക്ടർ എൻജിനീയർ അബ്ദുൽ ഹമീദ് ബിൻ സാലിഹ് അൽ ദർമാക്കി പറഞ്ഞു. ഈ വർഷം സീബിലെ കർഷകർക്ക് മികച്ചയിനത്തിൽപെട്ട 500കിലോ ഗോതമ്പ് വിത്തുകളാണ് വിതരണം ചെയ്തത്. കഴഞ്ഞ വർഷമിത് 375 ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ഗോതമ്പ് വിളവെടുക്കുന്നതിന് ആധുനിക കൊയ്ത്ത് യന്ത്രങ്ങളും കൃഷിക്ക് വേണ്ട നിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Beginning of wheat harvest in Seabeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.