മസ്കത്ത്: വിമാനത്തിൽ മികച്ച ഭക്ഷണം നൽകുന്നവരുടെ പട്ടികയിൽ ലോകത്ത് രണ്ടാം സ്ഥാനം നേടി ഒമാൻ എയർ. മണി സൂപ്പർ മാർക്കറ്റിന്റെ ട്രാവൽ ഇൻഷുറൻസ് ടീം നൂറിലധികം എയർലൈനുകളിൽനിന്നായി 27000ത്തിലധികം യാത്രക്കാരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയാണ് സ്ഥാനങ്ങൾ തയാറാക്കിയത്.
എല്ലാതരം ക്ലാസുകളിലെയും യാത്രക്കാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച ടീം 10ൽ 8.58 പോയന്റ് നൽകിയ കുവൈത്ത് എയർലൈൻസാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലോബ്സ്റ്ററും ബീഫുമടക്കം മികച്ച ഭക്ഷണം മിതമായ നിരക്കിൽ നൽകുന്നുവെന്ന പ്രത്യേകതയാണ് കുവൈത്ത് എയർലൈൻസിനെ മികച്ചതാക്കിയത്. തൊട്ടുപിന്നാലെ 8.44 പോയന്റുമായാണ് ഒമാൻ എയർ രണ്ടാം സ്ഥാനം നേടിയത്.
8.39 സ്കോറുമായി മിഡിൽ ഈസ്റ്റേൺ എയർലൈൻസ് മൂന്നാം സ്ഥാനവും, എയർ അൾജീരിയ, എയർ ബാൾട്ടിക് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളും നേടി.
യാത്രക്കാർക്ക് പ്രിയപ്പെട്ട ഭക്ഷണം ഒരുക്കുന്നതിൽ ഖത്തർ എയർവേസ്, എമിറേറ്റ്സ്, ഇത്തിഹാദ്, ഗൾഫ് എയർ തുടങ്ങിയ മിഡിലീസ്റ്റിലെ മറ്റു എയർലൈൻസുകളും മികച്ച സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.