മസ്കത്ത്: ഈ വർഷം ഖരീഫ് സീസൺ കാലത്തുണ്ടായ അപകട, അത്യാഹിത കേസുകൾ കൈകാര്യം ചെയ്തതിന് അത്യാഹിത വിഭാഗം ടീമിനെ ഹൈമ ഹോസ്പിറ്റൽ അധികൃതർ പ്രശംസിച്ചു.
പ്രഫഷനലിസവും മാനവികതയും ഉപയോഗിച്ച് അപകടങ്ങളും അത്യാഹിത കേസുകളും കൈകാര്യം ചെയ്തതിന് ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം ടീമിന് ഹൈമ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷൻ നന്ദി അറിയിക്കുകയാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഡയറക്ടറേറ്റിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലെ ലഭ്യമായ വിവരം അനുസരിച്ച് ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ജൂലൈ 20 മുതൽ ആഗസ്റ്റ് 22വരെ സെൻട്രൽ ഗവർണറേറ്റിലെ ആശുപത്രികൾക്ക് ലഭിച്ച ട്രാഫിക് അപകടങ്ങളുടെ എണ്ണം 25 ആണ്.
14 അപകടങ്ങൾ ഹൈമ ആശുപത്രിയിലും ആറെണ്ണം മാഹൂത്ത് ആശുപത്രിയിലും മൂന്നെണ്ണം അൽ ജാസിർ ആശുപത്രിയിലും രണ്ടെണ്ണം ദുകം ആശുപത്രിയിലും കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.