മസ്കത്ത്: യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) മികച്ച ടൂറിസം ഗ്രാമങ്ങളിലെ പട്ടികയിൽ ഇടം നേടി മിസ്ഫത് അൽ അബ്രിയീൻ. കഴിഞ്ഞ ദിവസം സ്പെയിനിലെ മഡ്രിഡിൽ നടന്ന യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷെൻറ ജനറൽ അസംബ്ലിയിലായിരുന്നു പ്രഖ്യാപനം. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ മിസ്ഫത് അൽ അബ്രിയീൻ ഗ്രാമത്തിലേക്ക് ഓരോ വർഷവും ആയിരക്കണക്കിനു വിനോദസഞ്ചാരികളാണെത്തുന്നത്. മസ്കത്തില്‍നിന്ന് 230 കി.മീ അകലെ നിസ്വയില്‍നിന്ന് 30 കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാല്‍ ഈ പച്ച പുതച്ച ഗ്രാമത്തിലെത്താം. പ്രകൃതി സ്നേഹികളെയും മറ്റും ആകർഷിക്കുന്ന അന്തരീക്ഷമാണ് മിസ്ഫത്തിനുള്ളത്.
വിദേശത്തുനിന്നും സുൽത്താനേറ്റിൽനിന്നുമായി നിരവധി സഞ്ചാരികളാണ് ഇവിടെ വരാറുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മിസ്ഫത് അൽ അബ്രിയീൻ നിവാസികൾ പട്ടണത്തിലെ പഴയ വീടുകളെല്ലാം പുനരുദ്ധരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കൃഷി തന്നെയാണ് ഇവരുടെ പ്രധാന ജോലി. നാരങ്ങ, ഈത്തപ്പഴം, വാഴ എന്നിവയാണ് പ്രധാന കൃഷി ഇനങ്ങള്‍. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഫലജുകളും മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫലജ് വ്യാപിച്ചു കിടക്കുന്നത്. മിസ്ഫത്തിെൻറ ഹരിതഭംഗിക്കു പിന്നിലും ഫലജ് തന്നെയാണ്. ബ്രിട്ടനിലെ ഡിസ്കവറി ചാനൽ ഉൾപ്പെടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ ഇസ്ഫത് അൽ അബ്രിയീൻ ഗ്രാമത്തെ കുറിച്ച് ഫീച്ചറുകളും മറ്റും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.