‘ഭാ​വ​ല​യ’​യു​ടെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ ബ​ഹു​മു​ഖ പ്ര​തി​ഭ പു​ര​സ്‌​കാ​രം ആ​ലി​യ അ​ൽ ബ​ലൂ​ഷി​ക്ക്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ സ​മ്മാ​നി​ക്കു​ന്നു

ഭാവലയം-2021 ഓൺലൈൻ നാടക മത്സരം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

മ​സ്ക​ത്ത്​: അ​ന്ത​രി​ച്ച ഗി​രി​ജ ബ​ക്ക​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം ആ​ഗോ​ള ക​ലാ സം​സ്കാ​രി​ക വേ​ദി​യാ​യ 'ഭാ​വ​ല​യ'​ന​ട​ത്തി​യ ഭാ​വ​ല​യം-2021 ഓ​ൺ​ലൈ​ൻ നാ​ട​ക മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഖു​റം ഒ​മാ​നി വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഭാ​വ​ല​യ ഫൗ​ണ്ട​റും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജെ. ര​ത്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്, ഒ​മാ​നി ഫി​ലിം ആ​ൻ​ഡ് തി​യ​റ്റ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​ഹു​മൈ​ദ് ബി​ൻ സ​യീ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ അ​മേ​രി, ഒ​മാ​നി വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ മ​സ്ക​ത്ത്​ വൈ​സ് ചെ​യ​ർ​പേ​ഴ്​​സ​ൻ മ​റി​യം അ​ൽ സ​ദ്‌​ജാ​ലി, ഗി​രി​ജ ബ​ക്ക​റി​ന്‍റെ മ​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ക്ഷ്മി കോ​ത്ത​നേ​ത്ത് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

മി​ക​ച്ച നാ​ട​ക​ത്തി​നു​ള്ള പു​ര​സ്​​കാ​രം 'മ​ത്സ്യ​ഗ​ന്ധി' ക​ര​സ്ഥ​മാ​ക്കി. 'ചെ​യേ​ഴ്സ്', 'പ​തി​മൂ​ന്നാം മ​ണി​ക്കൂ​ർ' എ​ന്നി​വ​യാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ നാ​ട​കം. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി രാ​ജേ​ഷ് കാ​യം​കു​ള​ത്തെ തി​ര​ഞ്ഞെ​ടു​ത്തു​ (മ​ത്സ്യ​ഗ​ന്ധി).

മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്: ശ്രീ​കു​മാ​ർ മാ​രാ​ത്ത് (പ​തി​മൂ​ന്നാം മ​ണി​ക്കൂ​ർ), മി​ക​ച്ച ന​ട​ൻ: ര​ഞ്ജി​ത് ദാ​മോ​ദ​ര​ൻ (ചെ​യേ​ഴ്​​സ്), മി​ക​ച്ച ന​ടി: സ​ജി​ത വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ.

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ​ആ​ർ​ട്സ് വി​ഭാ​ഗം മേ​ധാ​വി വി.​എ​ൻ. വി​നോ​ദ്, അ​സി. പ്ര​ഫ​സ​ർ സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. ഈ ​വി​ജ​യി​ക​ളെ​ക്കൂ​ടാ​തെ മി​ക​ച്ച ജ​ന​പ്രി​യ നാ​ട​കം ഓ​ൺ​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ ബ​ഹു​മു​ഖ പ്ര​തി​ഭ പു​ര​സ്‌​കാ​രം ക​ബീ​ർ യൂ​സു​ഫ്, അ​നി​ർ​ബാ​ൻ റേ, ​അ​സ്ര അ​ലീം, സു​ധ ര​ഘു​നാ​ഥ്, ആ​ലി​യ അ​ൽ ബ​ലൂ​ഷി എ​ന്നി​വ​ർ​ക്കും നാ​ട​ക​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന അ​വാ​ർ​ഡ് പ​ത്മ​നാ​ഭ​ൻ ത​ലോ​റ, കേ​ര​ള​ൻ കെ.​പി.​എ.​സി എ​ന്നി​വ​ർ​ക്കും സ​മ്മാ​നി​ച്ചു. ഭാ​വ​ല​യ കോ​ർ ടീ​മം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് വി​ജ​യ​ൻ, നി​ഷ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്മൃ​തി ശ​ശി​ധ​ര​ൻ ആ​ങ്ക​റാ​യ പ​രി​പാ​ടി​യി​ൽ വി​നോ​ദ് രാ​ഘ​വ​ൻ ന​ന്ദി പ​റ​ഞ്ഞു.

ക​ല​ക​ളെ​യും ക​ലാ​കാ​ര​ന്മാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വ​രും വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - bhavalayam: online drama competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.