സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ബാലകലോത്സവ മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ മുതൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. വിവിധ മത്സര ഇനങ്ങളിൽ 800 ൽ പരം വിദ്യാർഥികൾ മാറ്റുരക്കും. 18,19 തിയതികളിൽ പെൻസിൽ ഡ്രോയിങ്, വാട്ടർ കളറിങ്, മലയാളം കവിതാലാപനം, ഫാഷൻ ഷോ, ക്ലേ മോഡലിങ്, ലളിതഗാനം, ഹിന്ദി പദ്യപാരായണം, പ്രച്ഛന്നവേഷം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ മത്സരങ്ങൾ നടക്കും. മറ്റു മത്സരങ്ങൾ നവംബർ 8,9 ,15, 16 ,22 ,23 തീയതികളിൽ നടക്കുമെന്ന് ബാലകലോത്സവം കൺവീനർ എം.കെ. ഷജിൽ അറിയിച്ചു.
നവംബർ ഒന്നിന് ബാലകലോത്സവ ഉദ്ഘാടനം സിനിമാ പിന്നണി ഗായകൻ വി.ടി. മുരളി നിർവഹിക്കും. സ്റ്റേജ് ആർട്ടിസ്റ്റ് പ്രദീപ് പുലാനിയുടെ സ്റ്റേജ് ഷോ, സലാലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിവയും ഉണ്ടാകുമെന്ന് കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ അറിയിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ കൺവീനർ എ.പി.കരുണൻ, കോ കൺവീനർ റഷീദ് കൽപറ്റ, ട്രഷറർ സജീബ് ജലാൽ എന്നിവരും സബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.