മസ്കത്ത്: അൽ അൻസാരി ടൂർസ് ആൻഡ് ട്രാവൽസുമായി സഹകരിച്ചു ടീം ജി.എഫ്.സി നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ടോപ് ടെൻ ബർക്ക ജേതാക്കളായി.
ഗൂബ്രയിലെ ജി.എഫ്.സി ഗ്രൗണ്ടിൽ നടന്ന കലാശക്കളിയിൽ ബ്ലാക്ക് യുനൈറ്റഡിനെതിരെ മുഴുവൻ സമയത്തും സഡൻ ഡെത്തിലും സമനില ആയതോടെ നറുക്കെടുപ്പിലൂടെ ആണ് വിജയികളെ തീരുമാനിച്ചത്. നിസ്വ എഫ് .സി മൂന്നാം സ്ഥാനവും ഡ്യനാമോസ് എഫ്.സി നാലാം സ്ഥാനവും നേടി. ഒമാനിലെ പ്രമുഖ 16 ടീമുകളെ നാല് ഗ്രൂപുകളിൽ ആക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ടോപ്പ് ടെൻ ബർക്കയുടെ ഇജാസ് ടോപ് സ്കോറർ, മികച്ച കളിക്കാരൻ എന്നീ ട്രോഫികൾ സ്വന്തമാക്കിയപ്പോൾ, ബ്ലാക്ക് യുനൈറ്റഡിന്റെ റഹീദ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
കാണികൾക്കു വേണ്ടി നടത്തിയ കട്ട് പോസ്റ്റ് പെനാൽറ്റി ഷൂട്ടൗട്ട് ആവേശം പടർത്തി. കുട്ടികൾക്കായുള്ള മത്സരത്തിൽ യൂനിറ്റി ഫുട്ബാൾ അക്കാദമി ജേതാക്കളും പ്രൊ സോൺ അക്കാദമി രണ്ടാം സ്ഥാനവും നേടി. സ്റ്റൻസിൽ ആർട്ടിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ആലിയ സിയാദ് വരച്ച അൽ അൻസാരി ടൂർസ് ആൻഡ് ട്രാവൽസ് മാനേജിങ് ഡയറക്ടർ അൻസാരിയുടെ ചിത്രം ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.