മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ വൈവിധ്യമാർന്ന ദേശാടന പക്ഷികളുടെ വിഹാര കേന്ദ്രമ ാകുന്നു. അടുത്തിടെ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിലെ വിദഗ്ധർ ദ്വീപിൽ സന്ദശനം ന ടത്തിയിരുന്നു. മുട്ടയുടെ സ്ഥലം എന്നർഥം വരുന്ന ഉമ്മുൽ ബൈദ് എന്നും ദ്വീപ് അറിയപ്പെടുന്നുണ്ട്. വർഷത്തിലെ പ്രത്യേക സീസണിൽ നിരവധി ഇനം പക്ഷികൾ മുട്ടയിടാനും കൂടു കൂട്ടാനും ദ്വീപിൽ എത്തുന്നതു കൊണ്ടാണ് ഇൗ പേര് ലഭിച്ചത്. ദ്വീപിെൻറ വൈവിധ്യമാർന്ന പ്രകൃതി സവിശേഷതകൾ കൊണ്ടാണ് പക്ഷികൾ ഇവിടെ സന്ദർശകരായെത്തുന്നതെന്നാണ് പഠനങ്ങളിൽ വ്യക്തമാവുന്നത്.
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് പക്ഷികൾ മുട്ടയിടുകയും അടയിരിക്കുകയും ചെയ്യുന്നത്. ദ്വീപിൽ നടത്തുന്ന സന്ദർശനം വഴി പക്ഷികളുടെ വർഗവും വലുപ്പവും വൈവിധ്യവും പഠിക്കാൻ കഴിയുമെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇരുണ്ട നിറമുള്ള കടൽക്കാക്കയാണ് ഇവിടെ കാണുന്നത്. പാറകളും പുറ്റുകളും നിറഞ്ഞ ദ്വീപുകളിലാണ് ഇവ മുട്ടയിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് അന്താരാഷ്ട്ര കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിൽ ഒന്നാണ് ഒമാൻ. അതിനാൽ ഇത്തരം സ്ഥലങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിന് അധികൃതർ പ്രത്യേക താൽപര്യമെടുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.