മസ്കത്ത്: റമദാനിൽ സാധാരണയായി ഉണ്ടാകാറുള്ള ക്ഷാമം പരിഗണിച്ച് എല്ലാവരും രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. റമദാനിന്റെ തുടക്കംമുതൽ രക്തത്തിന്റെയും പ്ലേറ്റ്ലെറ്റിന്റെയും എണ്ണത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഗണ്യമായ കുറവുണ്ടായതായി ഡിപ്പാർട്ട്മെൻറ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് (ഡി.ബി.ബി.എസ്) അറിയിച്ചു. 308 രക്തദാതാക്കളും 24 പ്ലേറ്റ്ലെറ്റ് ദാതാക്കളുമാണ് തുടക്കത്തിൽ സംഭാവന നൽകിയത്. ബൗഷറിലെ ബ്ലഡ് ബാങ്കിന് റമദാനിൽ 2,700ത്തിലധികം രക്തദാതാക്കളും 260 പ്ലേറ്റ്ലെറ്റ് ദാതാക്കളും ആവശ്യമാണ്. റമദാനിൽ വൈകീട്ട് രക്തം ദാനം ചെയ്യാം. രാത്രി 7.30 -11.30നും ഇടയിൽ ദാതാക്കൾക്ക് ബൗഷറിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസിൽ എത്തി രക്തം നൽകാവുന്നതാണ്. നോമ്പെടുക്കാത്തവർക്ക് പകൽ സമയം എട്ട് മുതൽ ഉച്ചക്ക്12.30 വരെയും രക്തം ദാനം ചെയ്യാവുന്നതാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.