മസ്കത്ത്: അൽസീബ് ഇന്ത്യൻ സ്കൂളിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ സീബ് മാേനജ്മെൻറ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഷെയ്ഖ് നയീം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കൺവീനർ നവീൻ മൻസൂർ, സ്റ്റാഫ് വെൽഫെയർ ചെയർപേഴ്സൻ ഫിലിപ് എബ്രഹാം, പ്രിൻസിപ്പൽ ലീന ഫ്രാൻസിസ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയിലെ വിശിഷ്ട അംഗങ്ങൾ, രക്ഷിതാക്കൾ, ജീവനക്കാർ തുടങ്ങിയവർ പെങ്കടുത്തു.
രക്ഷിതാക്കളും ജീവനക്കാരും ഉൾപ്പെടെ 55 പേർ രക്തം ദാനം ചെയ്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ സഞ്ജയും രക്തംദാനം ചെയ്തവരിൽപെടും. ഇന്ത്യൻ സ്കൂൾ അൽസീബിലെ സ്റ്റാഫ് നഴ്സ് ലിൻസി േജാസഫാണ് രക്തദാന ക്യാമ്പ് ഏകോപിപ്പിച്ചത്.
പ്രിൻസിപ്പൽ േഡാ. ലീന ഫാൻസിസ് ആരോഗ്യ മന്ത്രാലയത്തിനും രക്തദാന ക്യാമ്പിൽ പെങ്കടുത്തവർക്കും നന്ദി അറിയിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ആർ. രഞ്ജിത്ത് കുമാർ, ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ േബാർഡിൽ സീബ് സ്കൂളിെൻറ പ്രത്യേക ചുമതലയുള്ള ഡയറകട്ർമാരായ േഡാ. സി.എം. നജീബ്, ഗേജഷ്കുമാർ ധരിവാൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.