മസ്കത്ത്: ഇന്ത്യൻ വാർത്താവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദികുറിച്ച സാം പിത്രോഡയുമായി, ആഗോള കലാ സാംസ്കാരിക സംഘടനയായ ഭാവലയ ആർട്സ് ആന്‍ഡ് കൾചറൽ ഫൗണ്ടേഷൻ പുസ്തക സംവാദം സംഘടിപ്പിച്ചു. അദ്ദേഹത്തിൻെറ 'ലോകം പുനർരൂപകൽപന ചെയ്യുക' എന്നർഥം വരുന്ന 'റീ ഡിസൈൻ ദ വേൾഡ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ഭാവലയയുടെ 11ാം വാർഷികത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ലോക പുനർസൃഷ്ടിക്കായി ഓരോ വ്യക്തിക്കും തങ്ങളാലാവുന്നത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തരുന്ന, ഓരോ വ്യക്തിയിലൂടെയുമാണ് ലോകം ക്രമീകരിക്കപ്പെടേണ്ടതെന്നും നമ്മെ പ്രചോദിപ്പിക്കുന്ന
ഒരു ഉത്തമസൃഷ്ടിയാണ് ഈ കൃതിയെന്ന് ഭാവലയ സാംസ്കാരിക ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ ജെ. രത്നകുമാർ അഭിപ്രായപ്പെട്ടു. ലക്ഷ്മി കോത്തേനത്ത് അവതാരകയായിരുന്നു. ഡോ. സാം പിത്രോഡയെ കൂടാതെ, ഒമാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കേണൽ ഡോ. അബ്ദുൽ വഹാബ് അൽ ബലൂഷി, മാധ്യമപ്രവർത്തകൻ ശദ്ദാദ് അൽ മുസൽമി, ജയിൻ ജാഫർ, ബൽകീസ് അൽ ഹസാനി, ഡോ. ബേബി സാം സാമുവൽ, ഡോ. സന്ധ്യ റാവു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.