മസ്കത്ത്: ബൗഷര്‍ മേഖലയിലെ സെവന്‍സ് ഫുട്ബാള്‍ പ്രേമികളുടെ കൂട്ടായ്മയില്‍ സംഘടിപ്പിച്ച നാലാമത് ബൗഷര്‍ കപ്പ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്.സി അല്‍ അന്‍സാരി ജേതാക്കളായി. ബൗഷര്‍ ജി.എഫ്.സി ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബൗഷര്‍ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
കൈരളി ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ ക്ലസ്റ്റര്‍ ചെസ് ചാമ്പ്യന്‍ ഷൈബി ബിനോജ് കിക്കോഫ് ചെയ്തു. ബൗഷര്‍ എഫ്.സി, ദേജാവു എഫ്.സി, യൂനിറ്റി എഫ്.സി, എഫ്.സി കേരള, റിയലക്സ് എഫ്.സി, മഞ്ഞപ്പട ഒമാന്‍, സ്മാഷേഴ്സ്, എ.ടി.എസ് പ്രോ സോണ്‍ സ്പോര്‍ട്സ് അക്കാദമി, നേതാജി എഫ്.സി, ഫയ്ഹ എഫ്.സി, എഫ്.സി അല്‍ അന്‍സാരി, യു.പി.എഫ്.സി ഒമാന്‍, നെസ്റ്റോ എഫ്.സി, എ.എം.ജെ എഫ് സി, ബ്ലാക്ക് ആൻഡ് വൈറ്റ് കേരള, ഷൂട്ടേഴ്സ് മസ്കത്ത് എഫ്.സി എന്നീ ടീമുകളായിരുന്നു മാറ്റുരച്ചിരുന്നത്.
റിയലക്സ് എഫ്.സി സെക്കൻഡ് റണ്ണറപ് ആയി. ഫെയര്‍ പ്ലേ അവാര്‍ഡ് എ.ടി.എസ് പ്രോ സോണ്‍ സ്പോര്‍ട്സ് അക്കാദമി നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി റാഫി (ബൗഷര്‍ എഫ്.സി), മികച്ച ഗോള്‍ കീപ്പറായി ഹാരിസ് (അല്‍ അന്‍സാരി എഫ്.സി), ടോപ് സ്കോറര്‍ ഉനൈസ് (നെസ്റ്റോ ഒമാന്‍ എഫ്.സി), എമര്‍ജിങ് പ്ലെയര്‍ ബസഹല് (അല്‍ അന്‍സാരി എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. ജേതാക്കള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ കെ. ബാലകൃഷ്ണന്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ്കുമാര്‍, റെജു മരക്കാത്ത്, സംഘാടക സമിതി ചെയര്മാന് സുധി, സെക്രട്ടറി അനുചന്ദ്രന്, വിജയന് കരുമാണ്ടി, റിയാസ് അമ്പലവന്‍, പി.ജെ. സൂരജ്, പത്മനാഭന് തലോറ, കെ.വി. വിജയന് എന്നിവര്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.