മസ്‌കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീം കോച്ചായി ബ്രാങ്കോ ഇവാങ്കോവിച്ച് തുടരും. ഒമാന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ (ഒ.എഫ്.എ) യോഗത്തിലാണ് തീരുമാനം. 2023 അവസാനം വരെയാണ് ഇദ്ദേഹത്തിെൻറ കാലാവധി. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഒമാന്‍ ദേശീയ ടീം പരിശീലനകനായി ഇദ്ദേഹം ചുമതല ഏറ്റെടുക്കുന്നത്. 2022 ലോകകപ്പിെൻറ യോഗ്യത മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിെൻറ കടന്നുവരവ്. യോഗ്യത മത്സരങ്ങളുടെ അവസാന റൗണ്ടിലേക്ക് ഒമാനെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ജപ്പാനോട് തോറ്റതോടെ ടീമിെൻറ ലോകകപ്പ് പ്രതീക്ഷകൾ ഏറെക്കുറെ അസാനിച്ചെങ്കിലും ഫിഫ അറബ് കപ്പിൽ മികച്ച പ്രകടമാണ് ഒമാൻ ടീം ഇദ്ദേഹത്തിെൻറ കീഴിൽ നടത്തിയത്.
2023 ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പും അതേ വർഷംതന്നെ ഇറാഖിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പുമൊക്കെയാണ് ഇനി കോച്ചിന് മുമ്പിലുള്ള വമ്പൻ മത്സരങ്ങൾ. പ്രധാന അന്തർദേശീയ മത്സരങ്ങൾക്ക് മുമ്പ് ഒട്ടേറെ സമയമുള്ളതിനാൽ ടീമിന് സജ്ജമാക്കാൻ സമയം ലഭിക്കും. അതിനിടക്ക് ടീമിലേക്ക് ഒട്ടേറെ പുതുമുഖങ്ങളും കടന്നു വരുവാൻ സാധ്യത ഏറെയാണ്. 65 കാരനായ ഇവാങ്കോവിച്ച് ക്രൊയേഷ്യ, ചൈന, ഇറാന്‍ പ്രഫഷനല്‍ ലീഗുകളില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.